|    Dec 8 Thu, 2016 5:23 pm
FLASH NEWS

ജീവനക്കാരെ സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന്

Published : 3rd November 2016 | Posted By: SMR

പാലക്കാട്: മലമ്പുഴ ഗാര്‍ഡനിലെ ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സംയുക്ത സമരസമിതി. ഡിസംബര്‍ ഒന്നിന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിലേറെയായി ജോലി ചെയ്തിട്ടും വര്‍ധിപ്പിച്ച വേതനം പോലും നല്‍കുന്നില്ല. മലമ്പുഴ ഗാര്‍ഡന്‍ പരിപാലനം ജില്ലാ ടൂറിസം പ്രമോഷന്റെ നിയന്ത്രണത്തിലായിരുന്നപ്പോള്‍  ജീവനക്കാരെ ജലസേചന വകുപ്പിന്റെ കീഴില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ഡി ടി പി സി ജീവനക്കാരെന്ന് പറഞ്ഞ് കൈയൊഴിയുകയാണ്. ഇത്തരമൊരു സഹാചര്യത്തില്‍ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും വര്‍ധിപ്പിച്ച വേതനം അനുവദിക്കണം. വാര്‍ത്താസമ്മേളനത്തില്‍ സി ശിവദാസ്, എസ് ശിവകുമാര്‍, എം അബ്ദുള്ള, എം ആറുമുഖം തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day