|    Dec 10 Sat, 2016 10:03 pm

ജീവനക്കാരില്ല: ജനസേവന കേന്ദ്രത്തിന്റെ എട്ട് കൗണ്ടറുകള്‍ അടച്ചുപൂട്ടി

Published : 7th November 2016 | Posted By: SMR

കാസര്‍കോട്: ജനസേവനങ്ങള്‍ക്ക് നൂതന മാതൃക സൃഷ്ടിച്ച് പുതിയ ബസ്സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ജനസേവന കേന്ദ്രത്തിന്റെ എട്ട് കൗണ്ടറുകള്‍ അടച്ചുപൂട്ടി. ശേഷിക്കുന്നത് രണ്ട് കൗണ്ടറുകള്‍ മാത്രമാണ്. സര്‍ക്കാര്‍ ഓഫിസുകളിലെ ഇടപാടുകള്‍ കാര്യക്ഷമമാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഫ്രണ്ട്‌സ് ജനസേവന കേന്ദ്രമാണ് ജീവനക്കാരില്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
ഇലക്ട്രിസിറ്റി ബില്‍, ഫോണ്‍ ബില്‍, വാട്ടര്‍ അതോറിറ്റി ബില്‍, വാഹന നികുതി ഉള്‍പ്പെടെയുള്ളവ, സിവില്‍ സപ്ലൈസുമായി ബന്ധപ്പെട്ടവ, എല്‍ഐസി, യൂനിവേഴ്‌സിറ്റി ഫീസുകള്‍, മുനിസിപ്പല്‍ പണമിടപാടുകള്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷനുമായ പണം അടക്കല്‍ തുടങ്ങിയവ അടക്കാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു.
10 കൗണ്ടറുകളിലായി ഏറ്റവും നല്ല നിലയില്‍ പണം സ്വീകരിക്കുന്ന രീതിയാണ് ഇവിടെയുണ്ടായിരുന്നത്. ഓരോ വകുപ്പിലേയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ പണം സ്വീകരിക്കുന്നതിന് വ്യത്യസ്തമായി രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ പണം സ്വീകരിക്കാന്‍ ഇവിടെ സൗകര്യമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ അവധിയെടുക്കാതെ തങ്ങളുടെ കറന്റ് ബില്‍, ടെലഫോണ്‍ ബിള്‍ ഉള്‍പ്പെടെ അടക്കാന്‍ സൗകര്യമുണ്ടായിരുന്നു. 10 കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ ജീവനക്കാരില്ലാത്തതിനാല്‍ രണ്ട് കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ബാക്കിയെല്ലാ കസേരങ്ങളും ഒഴിഞ്ഞ് കിടക്കുകയാണ്. ഇപ്പോള്‍ വൈദ്യുതി ബില്‍, ടെലഫോണ്‍ ബില്ല് എന്നിവ മാത്രമേ സ്വീകരിക്കുന്നുള്ളു. മറ്റ് വകുപ്പുകളിലെ പണം സ്വീകരിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.
ആവശ്യമായ ജീവനക്കാരെ നിയമിച്ച് ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ താലൂക്ക് വികസന സമിതിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക