|    Dec 3 Sat, 2016 5:47 am
FLASH NEWS

ജീവനം അയല്‍ സഭകള്‍ മുന്നേറുന്നു

Published : 23rd November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ജനജീവിതത്തിന്റെ ചൂടും ചൂരുമറിഞ്ഞ് അഭിപ്രായങ്ങളും ചര്‍ച്ചകളും സജീവമാക്കിയ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ജനസാന്ത്വന അയല്‍ സഭകള്‍ ശ്രദ്ധേയമാകുന്നു. ‘പെരിന്തല്‍മണ്ണ നഗരസഭ കഴിഞ്ഞ നവംബര്‍ ആറിന് ആരംഭിച്ച് 50 കേന്ദ്രങ്ങളിലായി നടന്ന് കഴിഞ്ഞ ജീവനം ജനസാന്ത്വന അയല്‍ സഭകളാണ് ജനപങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും പുതുചരിത്രം സൃഷ്ടിക്കുന്നത്. ജനജീവിതത്തെ നേരിട്ട് സ്പര്‍ശിക്കുന്ന വിശയങ്ങളുമായി ബന്ധപ്പെട്ട് ജീവനം പദ്ധതി നഗരസഭയില്‍ നടപ്പാക്കുന്നതിന്  വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനും പദ്ധതി വിശദീകരിക്കുന്നതിനും വേണ്ടിയാണ് നഗരസഭാധ്യക്ഷന്‍ എം മുഹമ്മദ് സലീമിന്റെ നേതൃത്വത്തില്‍ ജനസാന്ത്വന അയല്‍ സഭകള്‍ സംഘടിപ്പിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും നഗരസഭാധ്യക്ഷനും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥന്‍ മാരും നേരിട്ട് ചെന്ന് 5,500 കുടുംബങ്ങളുമായി നേരിട്ട് വിശേഷം പങ്കുവെച്ചു. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം,  ൈജവകൃഷി പോഷകാഹാരം, ജല സംരക്ഷണം തുടങ്ങി നഗരജീവിതം ചര്‍ച്ച ചെയ്യുന്ന വിവരങ്ങളാണ് അയല്‍ സഭകളില്‍ ഉയര്‍ന്നു വരുന്നത്. ഈ വിഷയങ്ങള്‍ സമഗ്രമായി ഉള്‍ക്കൊണ്ടു കൊണ്ട് നഗരസഭ തയ്യാറാക്കിയ ജീവനം പദ്ധതി എല്ലാ അയല്‍ സഭകളിലും മുനിസിപ്പല്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ലളിതമായി വിശദീകരിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച് അയല്‍ സഭകളില്‍ പങ്കെടുത്തവരുമായി ചര്‍ച്ചകള്‍ നടത്തി. ജീവനം പദ്ധതി നടപ്പിലാക്കുന്നതിന് അയല്‍ സഭകള്‍ കൂട്ടമായി തീരുമാനമെടുക്കുകയും ചെയ്തു. നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഇനിയും ഉണ്ടാകാതിരിക്കുവാനുള്ള ശക്തമായ പരിപാടികള്‍ക്ക് അയല്‍ സഭകള്‍ രൂപം നല്‍കി. ഓരോ വാര്‍ഡുകളിലും ശുചിത്വ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നതിനും തീരുമാനമായി. മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എല്ലാ വീടുകളിലും ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനു വേണ്ടി  സംസ്‌ക്കരണബിന്നുകള്‍ നഗരസഭ നല്‍കുന്നുണ്ട്.സംസ്‌ക്കരണ ബിന്നുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തന പരിചയപ്പെടുത്തലും അയല്‍ സഭക്കെത്തുന്ന ആളുകള്‍ ഏറെ കൗതുകത്തോടെ മനസിലാക്കുന്നത് പദ്ധതിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. സംസ്‌ക്കരണ ബിന്നുകളുടെ പ്രവര്‍ത്തന രീതിയെ സംബന്ധിച്ച് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പത്തത്ത് ആരിഫ് ആണ് അയല്‍ സഭകളില്‍ വിശദീകരിക്കുന്നത്.   അയല്‍ സഭാ യോഗങ്ങളില്‍ വൈസ് ചെയര്‍മാന്‍ നിഷി അനില്‍രാജ്, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പി ടി ശോഭന, കെ സി മൊയ്തീന്‍ കുട്ടി, കിഴിശ്ശേരി മുസ്തഫ എന്നിവരും കൗണ്‍സിലര്‍മാരായ സുന്ദരന്‍ ,സുരേഷ്, വിജയന്‍ ,ശങ്കരനാരായണന്‍ ഷഫീന, അമ്പിളി മനോജ്, നസീറ തുടങ്ങിയവര്‍ പങ്കെടുത്തു. ജീവനത്തിന്റെഉജഞപ്രകാശനം നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day