|    Dec 3 Sat, 2016 3:41 am
FLASH NEWS

ജിഷ വധക്കേസില്‍ സിബിഐ: സര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 30th November 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് കെ വി പാപ്പു നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടുമൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.
കൂടുതല്‍ വാദത്തിനായി ഹരജി അടുത്ത ഡിസംബര്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി. ഇരയ്ക്ക് നീതി ലഭിക്കുന്ന രീതിയിലല്ല നിലവിലെ അന്വേഷണം. തെളിവ് ശേഖരണത്തിലടക്കം ഗൗരവതരമായ പിഴവുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day