|    Dec 7 Wed, 2016 11:46 pm
FLASH NEWS

ജിഷ വധം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍

Published : 26th November 2016 | Posted By: SMR

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെ വി പാപ്പു ഹൈക്കോടതിയെ സമീപിച്ചു. കൊലപാതകം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ല. ഇരയ്ക്ക് നീതി ലഭിക്കുന്ന രീതിയിലല്ല നിലവിലെ അന്വേഷണം. തെളിവുശേഖരണത്തില്‍ അടക്കം ഗൗരവതരമായ പിഴവുകളാണ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചിട്ടുള്ളതെന്നും ഹരജി പറയുന്നു.
2016 ഏപ്രില്‍ 28നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു മജിസ്‌ട്രേറ്റിനു കൈമാറിയത് 30ാം തിയ്യതിയാണ്. ഇതിനു പുറമേ കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളില്‍ പൊതുജനങ്ങള്‍ക്ക് തൃപ്തികരമായ സമീപനമല്ല അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടുള്ളത്. മെയ് 4നു സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റി അന്വേഷണം സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെന്നും ഹരജി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day