|    Dec 8 Thu, 2016 3:21 pm
FLASH NEWS

ജിഷ വധം: തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരജി നല്‍കി

Published : 1st November 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നാളെ തുടര്‍വിചാരണ ആരംഭിക്കാനിരിക്കെ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍ ഹരജി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ്  തുരന്വേഷണം വേണമെന്നാവശ്യപ്പെ് പാപ്പു ഹരജി നല്‍കിയത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഇതില്‍ ഇന്ന് വാദം കേള്‍ക്കും. ജിഷ വധക്കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവ വിരുദ്ധമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെ സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ം റിപോര്‍ിലും കുറ്റപത്രത്തിലും വൈരുധ്യമുണ്ട്. ജിഷയെ വധിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ സാധിച്ചിില്ല. കൂടാതെ പ്രതിയായ അമീറുല്‍ ഇസ്‌ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പോലിസ്‌വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പാപ്പു പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day