|    Dec 6 Tue, 2016 5:38 pm
FLASH NEWS

ജിഷവധം: പിതാവിന്റെ ഹരജി 29ന് പരിഗണിക്കും

Published : 23rd November 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെ ഹരജി കീഴ്‌ക്കോടതി തള്ളിയതിനെതിരേ ജിഷയുടെ പിതാവ് പാപ്പു ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജി 29ന് പരിഗണിക്കാന്‍ മാറ്റി.
ജിഷ വധക്കേസില്‍ അന്വേഷണ സംഘത്തിന്റെ പല കണ്ടെത്തലുകളും വാസ്തവ വിരുദ്ധമാണ്. കൊലപാതക സമയത്തെക്കുറിച്ച് പോസ്റ്റ്‌മോര്‍ം റിപോര്‍ിലും, കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. പ്രതി അമീറുല്‍ ഇസ് ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നതും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും പപ്പു സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. 2016 ഏപ്രില്‍ 28 ന് വൈകീാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെത്. അസം സ്വദേശിയായ പ്രതി അമീറുള്‍ ഇസ്‌ലാമിനെ പിന്നീട് ജൂണില്‍ പോലിസ് അറസ്റ്റു ചെയ്തു. ലൈംഗികാസക്തിയോടെ വീിലെത്തിയ പ്രതി ഇതിനെ എതിര്‍ത്ത ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോലിസ് കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day