|    Dec 9 Fri, 2016 5:28 am
FLASH NEWS

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം നാളെമുതല്‍

Published : 14th November 2016 | Posted By: SMR

പത്തനംതിട്ട: റവന്യൂജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവവും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ചെങ്ങന്നൂര്‍ മേഖലാ വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ സെമിനാറും നാളെ മുതല്‍ നടക്കും.  തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസ്, എസ്എന്‍വി ഹൈസ്‌കൂള്‍, തിരുമൂലവിലാസം യുപിഎസ്, ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരിക്കും പരിപാടി.  നാളെയാണ്  രജിസ്‌ട്രേഷന്‍. 16ന് സ്‌കൂള്‍ ശാസ്‌ത്രോല്‍സവ തല്‍സമയ മല്‍സരങ്ങളും പ്രദര്‍ശനവും നടക്കും. 16നും 17നുമായി ബാലികാമഠം എച്ച്എസ്എസ്സിലാണ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേഖലാ എക്‌സ്‌പോയും കരിയര്‍ സെമിനാറും. ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളാണ് സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന്റെ ഭാഗമായി നടക്കുന്നത്. ജില്ലയിലെ 11 ഉപജില്ലയില്‍നിന്നായി 3000ത്തിലധികം ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ റോയി വര്‍ഗീസ് ഇലവുങ്കല്‍ അറിയിച്ചു. ഇതാദ്യമായാണ് ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തോടൊപ്പം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ എക്‌സ്‌പോ നടക്കുന്നത്.          പത്തനംതിട്ട കൊടുന്തറ കൊച്ചുവീട്ടില്‍ കെ ആര്‍ മനോജാണ് മേളയുടെ ലോഗോ തയ്യാറാക്കിയത്. മനോജിന് ഉദ്ഘാടന സമ്മേളനത്തില്‍ ഫലകം നല്‍കി ആദരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day