|    Dec 4 Sun, 2016 11:48 pm
FLASH NEWS

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം; അങ്കമാലി സബ്ജില്ലക്ക് ഓവറോള്‍

Published : 12th November 2016 | Posted By: SMR

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ അങ്കമാലി സബ്ജില്ല 51,107-പോയിന്റോടെ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. 46,243-പോയിന്റ് നേടി ആലുവ സബ്ജില്ല രണ്ടാം സ്ഥാനത്തെത്തി. 45,548-പോയിന്റോടെ നോര്‍ത്ത് പറവൂര്‍ സബ്ജില്ല മൂന്നാമതെത്തി. വിജയികള്‍ക്ക് എല്‍ദോ എബ്രഹാം എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രവര്‍ത്തി പരിചയമേളയില്‍ 50,519-പോയിന്റോടെ അങ്കമാലി സബ്ജില്ല ഒന്നാമതും, 45813-പോയിന്റോടെ ആലുവ സബ്ജില്ല രണ്ടാം സ്ഥാനവും നേടി. ശാസ്ത്ര മേളയില്‍ 141-പോയിന്റോടെ എറണാകുളം ഒന്നാമതും 135-പോയിന്റോടെ നോര്‍ത്ത് പറവൂര്‍  സബ്ജില്ല രണ്ടാം സ്ഥാനവും നേടി. ഗണിത ശാസ്ത്രമേളയില്‍ 251-പോയിന്റോടെ എറണാകുളം ഒന്നാമതും 232-പോയിന്റോടെ ആലുവ രണ്ടാമതുമെത്തി. സാമൂഹ്യശാസ്ത്ര മേളയില്‍ 126-പോയിന്റോടെ അങ്കമാലി ഒന്നാം സ്ഥാനത്തും 124-പോയിന്റോടെ എറണാകുളം രണ്ടാമതുമെത്തി. ഐറ്റി മേളയില്‍ 113-പോയിന്റോടെ അങ്കമാലി സബ്ജില്ല ഒന്നാം സ്ഥനവും 103-പോയിന്റോടെ പെരുമ്പാവൂര്‍ സബ്ജില്ല രണ്ടാം സ്ഥാനവും നേടി. സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണ്‍ അധ്യക്ഷത വഹിച്ചു. ഡിഇഒ ടി വി രമണി, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജി ജോസഫ്, സൈമണ്‍ തോമസ്, ജോര്‍ജ് ടി എം,ജൂലി ഇട്ടിയക്കാട്ട്, വി എസ് ധന്യ, അജിത കുമാരി, സംഗീത.കെ എ, സിസ്റ്റര്‍ ആനി മാത്യു, എം കെ രാജു, എസ് സന്തോഷ് കുമാര്‍, എന്‍ ശങ്കര്‍, കെ എം നൗഫല്‍, പി എ കബീര്‍, കെ എസ് ബിജോയി, ജയ്‌സണ്‍ പി ജോസഫ്, ബിജു വര്‍ഗീസ്, എം എ ഹംസ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day