|    Dec 4 Sun, 2016 1:09 am
FLASH NEWS

ജില്ലാ സ്‌കൂള്‍ കായികമേള; കാസര്‍കോട് ഉപജില്ല മുന്നില്‍

Published : 25th November 2016 | Posted By: SMR

കോളിയടുക്കം: ജില്ലാസ്‌കൂള്‍ കായിക മേളയ്ക്ക് ചെമനാട് പഞ്ചായത്തിലെ കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ തുടക്കം. സെക്ക ന്റുകളും ദൂരവും ഉയരവും മല്‍സരത്തിന്റെ വിജയം നിര്‍ണയിക്കുമ്പോള്‍ കുട്ടികള്‍ യഥാര്‍ഥത്തില്‍ വെല്ലുവിളിയുടെ പുതിയതലങ്ങള്‍കൂടി നേരിടാന്‍ പഠിക്കുകയായിരുന്നു. രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന മല്‍സരത്തില്‍ ജില്ലയിലെ ഏഴു സബ്ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 2000ഓളം കായിക താരങ്ങളാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന കായിക മേളയില്‍ മാറ്റുരക്കുന്നത്. കായിക അധ്യാപകരില്ലാത്തതും പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതും കുട്ടികള്‍ സംസ്ഥാനതലത്തില്‍ മല്‍സരിക്കുമ്പോള്‍ പിന്തള്ളപ്പെടാറുണ്ട്. മേളയിലെ വേഗതയേറി താരങ്ങായി സബ്ജൂനിയര്‍ പെ ണ്‍കുട്ടികളുടെ മല്‍സരത്തില്‍ ജിഎച്ച്എസ്എസ് മാലോത്ത് കസബയിലെ എട്ടാം തരം വിദ്യാര്‍ഥിനി ദേവിക വിനയരാജിനെയും ജൂനിയര്‍ പെണ്‍കുട്ടികളില്‍ ജിഎച്ച്എസ് മാലോത്ത് കസബയിലെ പത്താം തരം വിദ്യാര്‍ഥിനി ഡോണ മരിയ ടോമിനെയും ജൂനിയര്‍ ആണ്‍കുട്ടികളില്‍ സെന്‍ട്രലൈസ്ഡ് സ്‌പോട്‌സ് ഹോസ്റ്റലിലെ ഐവിന്‍ മാത്യുവിനെയും സീനിയര്‍ ആണ്‍കുട്ടികളില്‍ ജിഎച്ച്എസ്എസ് ഉദുമയിലെ പ്ലസ്ടു വിദ്യാര്‍ഥി ബി എസ് മല്ലേഷും സീനിയര്‍ പെണ്‍കുട്ടികളില്‍ പിലിക്കോട് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി എം വി അശ്വതിയും തിരഞ്ഞെടുത്തു. ആദ്യ ദിവസ മല്‍സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 83 പോയന്റ് നേടി കാസര്‍കോട് ഉപജില്ല മുന്നിട്ട് നില്‍ക്കുകയാണ്. ഒമ്പത് സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലവുമാണ് നേടിയത്. ചെറുവത്തൂര്‍ ഉപജില്ല 75 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. ഇവര്‍ 11 സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടി. 70 പോയന്റുമായി ചിറ്റാരിക്കാല്‍ ഉപജില്ല മൂന്നാം സ്ഥാനത്താണ്. ആറ് സ്വര്‍ണവും 10 വെള്ളിയും 10 വെങ്കലവും നേടിയിട്ടുണ്ട്. സ്‌കൂള്‍ അടിസ്ഥാനത്തില്‍ ജിഎച്ച്എസ്എസ് ചീമേനിയാണ് 41 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും നേടിയിട്ടുണ്ട്. 30 പോയിന്റുമായി ജിഎച്ച്എസ്എസ് ബേത്തൂര്‍ പാറയാണ് രണ്ടാം സ്ഥാനത്ത്. ഇവര്‍ക്ക് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്. ജിഎംആര്‍എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട് 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഇവര്‍ രണ്ട് സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കായിക മേള കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കര്‍, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ശംസുദ്ദീന്‍ തെക്കില്‍, ഡോ. കൃഷ്ണകുമാര്‍, വി ഗീത, കെ പി പ്രകാശ്കുമാര്‍, കെ ഡി മാത്യു, ഉബൈദുല്ല, പി രവീന്ദ്രനാഥന്‍, എന്‍ നന്ദികേശന്‍, കെ ശ്രീധരന്‍, കെ വി പുഷ്പ, ടി എം സദാനന്ദന്‍, രമാദേവി, യു കരുണാകരന്‍, സി കരുണാകരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day