|    Dec 5 Mon, 2016 10:06 pm
FLASH NEWS

ജില്ലാ സ്‌കൂള്‍ കായികമേള-2016; പയ്യന്നൂരും ഇരിട്ടിയും ഇഞ്ചോടിഞ്ച്

Published : 19th November 2016 | Posted By: SMR

കണ്ണൂര്‍: ആദ്യദിനത്തെ അപേക്ഷിച്ച് മീറ്റ് റെക്കോഡുകളുടെ ദാരിദ്ര്യം അനുഭവപ്പെട്ട രണ്ടാംനാളില്‍ കൗമാരകായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 92 ഇനങ്ങളില്‍ 72 എണ്ണം പൂര്‍ത്തിയായപ്പോള്‍ പയ്യന്നൂര്‍ ഉപജില്ല 121 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരട്ട ഹാട്രിക് ലക്ഷ്യമിട്ടിറങ്ങിയ പയ്യന്നൂരിനു തൊട്ടുപിന്നിലായി 119 പോയിന്റോടെ ഇരിട്ടി ഉപജില്ലയുണ്ട്. മൂന്നാം സ്ഥാനത്തുള്ള കണ്ണൂര്‍ നോര്‍ത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് ഇവരുടെ മുന്നേറ്റം. സ്വര്‍ണത്തിലും വെങ്കലത്തിലും പയ്യന്നൂരിനെ പിന്തള്ളിയെങ്കിലും വെള്ളിയുടെ കരുത്ത് കുറഞ്ഞതാണ് ഇരിട്ടിയെ രണ്ടാംസ്ഥാനത്തു നിലനിര്‍ത്തുന്നത്. പയ്യന്നൂരിനു 11 സ്വര്‍ണവും 14 വെള്ളിയും 9 വെങ്കലവും ലഭിച്ചപ്പോള്‍ ഇരിട്ടിയുടെ സമ്പാദ്യം 14 സ്വര്‍ണവും എട്ടു വെള്ളിയും 10 വെങ്കലവുമാണ്. പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള കണ്ണൂര്‍ നോര്‍ത്തിനു 63ഉം നാലാം സ്ഥാനത്തുള്ള ഇരിക്കൂര്‍ ഉപജില്ലയ്ക്ക് 60.5 പോയിന്റുമാണുള്ളത്. രണ്ടു നാള്‍ പിന്നിട്ടപ്പോഴും ഒരു സ്വര്‍ണവും നേടാനാവാതെ പാപ്പിനിശ്ശേരി, കണ്ണൂര്‍ സൗത്ത്, തലശ്ശേരി സൗത്ത് ഉപജില്ലകളാണുള്ളത്. മേള ഇന്നു സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day