|    Dec 6 Tue, 2016 11:31 am
FLASH NEWS

ജില്ലാ സഹകരണ ബാങ്ക് പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു

Published : 11th November 2016 | Posted By: SMR

ചെറുതോണി: ജില്ലാ സഹകരണ ബാങ്ക് പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.എല്ലാ ശാഖകളിലും പതിനായിരം രൂപ വരെയുള്ള നോട്ടുകള്‍ മാറികൊടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ധന വിനിമയം നടന്നിട്ടില്ല.  റിസര്‍വ് ബാങ്കില്‍ നിന്നുള്ള നിര്‍ദേശം ലഭിക്കാന്‍ വൈകിയതും പുതിയ നോട്ടുകള്‍ എത്താത്തതുമാണ് ബാങ്ക് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയത്.രാവിലെ മുതല്‍ എല്ലാ ശാഖകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.  വന്‍ തുകകള്‍ നിക്ഷേപിക്കാന്‍ ബാങ്കില്‍ എത്തിയവര്‍ കുറവായിരുന്നു.എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ചെറിയ നോട്ടുകള്‍ ലഭിക്കുന്നതിനുള്ള തിരക്കായിരുന്നു .ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയിലും രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.ഇവിടെ 500 രൂപയുടെ നോട്ടുകള്‍ മാത്രമാണ് മാറ്റി നല്‍കിയത്.വൈകുന്നേരത്തോടെയാണ് ബാങ്കില്‍ കൂടുതല്‍ പണം എത്തിയത്.  ചുരുങ്ങിയ ദിവസങ്ങളില്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് എസ്ബിടി മാനേജര്‍ സിറിയക് എം എം പറഞ്ഞു.  മറ്റ് ദേശസാല്‍കൃത ബാങ്കുകളില്‍ നോട്ട് മാറാന്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പല ബാങ്കുകളില്‍നിന്നും 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചുതുടങ്ങി.ചെറിയ നോട്ടുകള്‍ വേണ്ടത്ര ലഭിക്കാത്തതുമൂലം വ്യാപാരമേഖലയിലെ പ്രതിസന്ധി തുടരുകയാണ്.  സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day