|    Dec 6 Tue, 2016 6:19 am
FLASH NEWS

ജില്ലാ ശാസ്‌ത്രോല്‍സവം:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 14th November 2016 | Posted By: SMR

കല്‍പ്പറ്റ: ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 15, 16 തിയ്യതികളില്‍ നടക്കുന്ന ജില്ലാ ശാസ്്‌ത്രോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ഇനങ്ങളിലായി രണ്ടായിരത്തോളം പ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കാനെത്തും. 15ന് ഉച്ചയ്ക്ക് ഒമ്പതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി തങ്കം മേളയുടെ പതാക ഉയര്‍ത്തും. പത്തിന് നടക്കുന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ പതാക ഉയര്‍ത്തും. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അധ്യക്ഷത വഹിക്കും. അബ്ദുല്‍ കലാം ശാസ്ത്രനഗരി, രാമാനുജന്‍ ഗണിതനഗര്‍, ഡിഡി കൊസാമ്പി സാമൂഹ്യശാസ്ത്ര നഗരി, റിച്ചാര്‍ഡ് സ്റ്റാള്‍മെന്‍ ഐടി പാര്‍ക്ക്, പാക്കനാര്‍ ഗ്രാം പ്രവൃത്തിപരിചയ നഗരി എന്നീ വേദികളിലാണ് മല്‍സരം നടക്കുക. നാളെ പ്രവൃത്തി പരിചയമേള തല്‍സമയ മല്‍സരങ്ങളും സാമൂഹികശാസ്ത്രമേളയും ഗണിതശാസ്ത്ര വിഭാഗത്തിലെ ‘ഭാസ്‌കരാചാര്യ’ സെമിനാറും ഐടി മേളയിലെ മള്‍ട്ടിമീഡിയ, മലയാളം ടൈപ്പിങ് മല്‍സരങ്ങളും നടക്കും. 16ന് പ്രവൃത്തി പരിചയമേള എക്‌സിബിഷനും ഗണിതശാസ്ത്ര മല്‍സരങ്ങളും ശാസ്ത്രമേളയും സാമൂഹികശാസ്ത്ര മേളയിലെ എല്‍പി വിഭാഗം പ്രസംഗവും യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രാദേശിക ചരിത്ര രചനയുടെ അഭിമുഖവും ഐടി മേളയിലെ ഐടി ക്വിസ്, ഡിജിറ്റല്‍ പെയിന്റിങ്, വെബ് ഡിസൈനിങ് മല്‍സരങ്ങളുമുണ്ടാവും. വിവിധ ശാസ്ത്രമേഖലയിലെ അമ്പതോളം ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന കട്ടൗട്ടുകളും ഈ വര്‍ഷം സംഘാടക സമതിയുടെ നേതൃത്വത്തില്‍ മേള നഗരിയില്‍ അണിനിരക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ്, ഡിഇഒ കെ പ്രഭാകരന്‍, വി ഹാരിസ്, കെ ടി ബാബു, വി ദിനേഷ്‌കുമാര്‍, സി എന്‍ ചന്ദ്രന്‍, എം ആര്‍ രാമചന്ദ്രന്‍, ഷെറിന്‍മാത്യു, എന്‍ ഡി തോമസ്, സി ദിവാകരന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day