|    Dec 10 Sat, 2016 2:46 am
FLASH NEWS

ജില്ലാ ശാസ്‌ത്രോല്‍സവം നാളെ മുതല്‍ 17വരെ മടപ്പള്ളിയില്‍

Published : 11th November 2016 | Posted By: SMR

വടകര: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേള 12 മുതല്‍ 17 വരെ മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ നാളെ 10 മുതല്‍ ആരംഭിക്കും. ഐ ടി മേളയുടെ രജിസ്‌ട്രേഷന്‍ അതാത് ദിവസങ്ങളില്‍ നടത്താവുന്നതാണ്. 12 ന് സാമൂഹിക ശാസ്ത്ര മേളയുടെ ഭാഗമായ പ്രാദേശിക ചരിത്ര രചന, അറ്റ്‌ലസ് നിര്‍മാണം(എച്ച്എസ്, എച്ച്എസ്എസ് വിഭാഗം), പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം എന്നിവ നടക്കും).14ന് സയന്‍മേളയുടെ എച്ച് എസ്-യുപി വിഭാഗം മല്‍സരങ്ങളും ഗണിത ശാസ്ത്ര മേളയുടെ യുപി-എച്ച്എസ്എസ് മല്‍സരങ്ങളും ഐടി മേളയുടെ പ്രൊജക്റ്റ് മലയാളം ടൈപ്പിങ് വെബ് പേജ് ഡിസൈനിങ് എന്നീ മല്‍സരങ്ങള്‍ നടക്കും.15ന് എച്ച്എസ്എസ് വിഭാഗത്തില്‍ വര്‍ക്കിങ് മോഡല്‍, സ്റ്റില്‍ മോഡല്‍, ഇപ്രൂവൈസ്ഡ് എക്‌സിപിരിമെന്റ്, റിസര്‍ച്ച് ടൈപ്പ് പ്രൊജക്റ്റ്, എല്‍പി വിഭാഗത്തില്‍ കലക്ഷന്‍, ചാര്‍ട്‌സ്, സിമ്പില്‍ എക്‌സിപിരിമെന്റ്, പ്രൈമറി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ടീച്ചിങ് എയ്ഡ് മല്‍സരങ്ങളും നടക്കും.ഐടി മേളയുടെ ഭാഗമായ ഐടി ക്വിസ്, യുപി എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങള്‍ക്കായുള്ള മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മലയാളം ടൈപ്പിങും നടക്കും.16ന് സയന്‍സ് മേളയുടെ ഭാഗമായി യുപി , എച്ച്എസ്, എച്ച്എസ്എസ് വിഭാഗം ക്വിസ് മല്‍സരങ്ങളും എച്ച്എസ് വിഭാഗം ടാലന്റ് സെര്‍ച്ച് എക്‌സാമും ക്വിസ് പ്രോഗ്രാമും മടപ്പള്ളി ഗേള്‍സ് എച്ച്എസ്എസില്‍ വച്ച് നടക്കും. സോഷ്യല്‍ സയന്‍സ് മേളയുടെ എല്‍പി വിഭാഗം മോഡല്‍ കലക്ഷന്‍ ചാര്‍ട്ട് യുപി വിഭാഗത്തില്‍ വര്‍ക്കിങ് മോഡല്‍ സ്റ്റില്‍ മോഡല്‍, എല്‍പി, യുപി, എച്ച്എസ് എച്ച്എസ്എസ് വിഭാഗത്തില്‍ ടീച്ചിങ് എയ്ഡ് മല്‍സരവും പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി എല്‍പി, യുപി വിഭാഗം മല്‍സരങ്ങളും നടക്കും. 17ന് ഗണിതശാസ്ത്ര മേളയുടെ ഭാഗമായി സെമിനാറും പേപ്പര്‍ പ്രസന്റേഷനും സോഷ്യല്‍ സയന്‍സ് മേളയുടെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം പ്രാദേശിക ചരിത്ര രചനയുടെ ഇന്റര്‍വ്യൂ, സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍ എന്നിവയും എല്‍പി, യുപി എച്ച്എസ്, എച്ച്എസ്എസ് ക്വിസ് മല്‍സരങ്ങളും നടക്കും.മല്‍സര വിജയികള്‍ക്ക് ഓരോ ദിവസവും സമ്മാനങ്ങള്‍ വിതരണം ചെയ്യും. ശാസ്‌ത്രോല്‍സവത്തിന്റെ ഉദ്ഘാടനം 14ന് രാവിലെ 10ന് സി കെ നാണു എംഎല്‍എ നിര്‍വഹിക്കും. മേളയുടെ സമാപനം 17ന് വൈകീട്ട് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വടകര ഡിഇഒ  ഇകെ സുരേഷ് കുമാര്‍, ചോമ്പാല്‍ എഇഒ ടിപി സുരേഷ് ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദിനേശ് കരുവാങ്കണ്ടി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ കെ പി ഫൈസല്‍, പ്രധാന അധ്യാപകന്‍ വി പി പ്രഭാകരന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വി വിജീഷ് എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day