|    Dec 9 Fri, 2016 8:52 pm
FLASH NEWS

ജില്ലാ ശാസ്‌ത്രോത്രോല്‍സവം ഇന്ന് മുതല്‍ ചട്ടഞ്ചാല്‍ എച്ച്എസ്എസില്‍

Published : 14th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള ഇന്നും നാളെയുമായി  ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ പത്തിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രവൃത്തി പരിചയമേളയില്‍ സെമിനാര്‍ നടക്കും. നാളെ ശാസ്ത്ര ഗണിത ശാസ്ത്രമേള നടക്കും.  18ന് ശാസ്ത്ര ക്വിസ് മല്‍സരം നടക്കും. മേളയുടെ സമാപനം നാളെ വൈകിട്ട്  എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ മൊയ്തീന്‍ കുട്ടി ഹാജി സമ്മാന വിതരണം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ എം രാജഗോപാല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍,  ഷാനവാസ് പാദൂര്‍, ശംസുദ്ദീന്‍ തെക്കില്‍, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഉബൈദുല്ല, കാഞ്ഞങ്ങാട് ഡിഇഒ പ്രകാശ് കുമാര്‍, പ്രിന്‍സിപ്പല്‍ എം മോഹന്‍ നായര്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day