|    Dec 10 Sat, 2016 9:59 pm

ജില്ലാ ശാസ്ത്രമേള: മണ്ണാര്‍ക്കാട് ഉപജില്ല മുന്നില്‍

Published : 17th November 2016 | Posted By: SMR

മണ്ണാര്‍ക്കാട്: കൗതുക കാഴ്ചകളുടെവര്‍ണ്ണ ലോകം തീര്‍ത്ത  ശാസ്ത്രമേളയുടെ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ആതിഥേയരായ മണാര്‍ക്കാട് ഉപജില്ല മുന്നില്‍. ജില്ലാ ശാസ്ത്രമേളയിലെ രണ്ടാം ദിനമായ ഇന്നലെ നടന്ന പ്രവൃത്തി പരിചയമേളയില്‍ അവസാന ഫലം പുറത്തു വന്നപ്പോള്‍ എല്‍പി,യു പി, എച്ച്എസ്എസ് വിഭാഗങ്ങളില്‍മണ്ണാര്‍ക്കാട് ഉപജില്ല മുന്നിലാണ്. ഹൈസ്‌കൂള്‍ വിഭാഗത്തി ല്‍ ആലത്തൂര്‍ സബ് ജില്ലയാണ് മുന്നില്‍. മേളയ്ക്ക് ഇന്നു വൈകുന്നേരത്തോടെ സമാപനം കുറിക്കും.  തച്ചമ്പാറ ഡി ബിഎച്ച്എസില്‍ കരകൗശങ്ങളുടെ പൂരകാഴ്ചയായിരുന്നു ഇന്നലെയും. തല്‍സമയ മല്‍സരങ്ങളുടെ വേദി പ്രധാന മുറ്റത്തായിരുന്നു. മല്‍സരം തുടങ്ങി നിമിഷങ്ങള്‍ക്കകം കുട്ടയും മുറവും ചവിട്ടികളും കടലാസു പൂക്കളും എന്ന് വേണ്ട അനവധി ഉല്‍പ്പന്നങ്ങളാണ് കുട്ടികള്‍ നിമിഷ നേരം കൊണ്ട് തീര്‍ത്തത്. കാര്‍ഷിക വിളകളുടെ തൈകള്‍ തല്‍സമയം ബഡ് ചെയ്യുന്ന മല്‍സരവും വേദിയില്‍ നടക്കുന്നുണ്ടായിരുന്നു. മരത്തില്‍ ശില്‍പം കൊത്തുന്ന മല്‍സരവും കാണികളെ ആകര്‍ഷിച്ചു. ഇരുത്തം വന്ന ഗില്‍പിയുടെ കരവിരുതോടെയായിരുന്നു മരത്തില്‍ രൂപങ്ങള്‍ വിരിഞ്ഞത്. ആണ്‍ കുട്ടികള്‍ മാത്രമാണ് ഈ ഇനത്തില്‍ മല്‍സരിച്ചത്. അച്ചാര്‍, സ്‌ക്വാഷ് ഉല്‍പ്പന്നങ്ങളുടെതല്‍സമയ നിര്‍മാണം മറ്റൊരു വേദിയില്‍ നടന്നു. ഭക്ഷ്യ ഉല്‍പ്പന്ന മല്‍സരം വേദി ഭൂരിഭാഗവും പെണ്‍കുട്ടികള്‍ കയ്യടക്കി. പാവനിര്‍മാണവും മികച്ചതായി. ആ വര്‍ത്തനങ്ങളുണ്ടെങ്കിലും  വര്‍ണ്ണ കാഴ്ചകള്‍ കാണികള്‍ക്ക് ആസ്യാദ്യകരമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക