|    Dec 11 Sun, 2016 3:22 pm
FLASH NEWS

ജില്ലാ പുരുഷ- വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് സമാപിച്ചു

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: ജില്ലാ അമേച്വര്‍ ബോക്‌സിങ് അസോസിയേഷനും പിടിഎസ് ഹെല്‍ത്ത് ആന്റ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയും സംയുക്തമായി വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ലാ പുരുഷ-വനിതാ ചാംപ്യന്‍ഷിപ്പ് സമാപിച്ചു.സമാപനചടങ്ങില്‍ കാലിക്കറ്റ് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ ഇ സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി എം ഹാരിസ് അധ്യക്ഷതവഹിച്ചു. കെ എം സതീശ്കുമാര്‍, ഡോ. പ്രവീണ്‍ ശ്രീധരന്‍, വി രാജേഷ്, ഗോഡ് ഫ്രീസ്റ്റീഫന്‍, സി കെ സൂരജ്, സംസ്ഥാന അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ ജോ. സെക്രട്ടറി പി ടി സുന്ദരന്‍, ജില്ലാ ചീഫ് കോച്ച് സി രമേഷ് കുമാര്‍ സംസാരിച്ചു.കാലിക്കറ്റ് ഫൈറ്റിങ് ക്ലബ്ബ് നല്ലളം(118)പോയന്റും യുവശക്തി ബോക്‌സിങ് കിഴക്കുംമുറി(47) പോയന്റും എസ്പിബിസി പുതിയങ്ങാടി (40)പോയന്റും നേടി. വനിതാവിഭാഗത്തില്‍ കാലിക്കറ്റ് ഫൈറ്റിങ് ക്ലബ്ബ് നല്ലളം(43)പോയന്റും സിബിസി ഗോവിന്ദപുരം(18)പോയന്റും എഫ്്‌സിഎസ് പൂളാടിക്കുന്ന്(15) പോയന്റും നേടി. പുരുഷവിഭാഗം ബെസ്റ്റ് ബോക്‌സര്‍: യു കെ ജീതിന്‍(സിഎഫ്‌സി നല്ലളം), ബെസ്റ്റ് ലൂസര്‍ ടി കെ അരുണ്‍(പിടിഎസ് കൂരിയാല്‍ ലൈന്‍). വനിതാവിഭാഗത്തില്‍ ബെസ്റ്റ്‌ബോക്‌സര്‍: മനിഷ(സിഎഫ്‌സി നല്ലളം), ബെസ്റ്റ് ലൂസര്‍ ടി ഐശ്വര്യ(സിബിസി ഗോവിന്ദപുരം).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക