|    Dec 11 Sun, 2016 7:17 pm
FLASH NEWS

ജില്ലാ പബ്ലിക് ലൈബ്രറിയില്‍”ഇടിക്കാലൂരി പനമ്പട്ടടിചര്‍ച്ച

Published : 29th November 2016 | Posted By: SMR

പാലക്കാട്: അസംബന്ധങ്ങള്‍ കല്‍പനകളിലേക്കും ആശയങ്ങളിലേക്കും വ്യാപിപ്പിച്ച കാവ്യസമാഹാരമായ  “ഇടിക്കാലൂരി പനമ്പട്ടടി” കേവല വൈകാരികതയുടെയും പാണ്ഡിത്യത്തിന്റെയും ധൈഷണികതയുടെയും അപ്പുറത്തുള്ള ആത്മീയതയിലേക്കാണ് സഹൃദയരെ കൂട്ടികൊണ്ടു പോവുന്നതെന്ന് വായന അഭിപ്രായപ്പെട്ടു. ജില്ലാ പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ വായന കൂട്ടായ്മ പി എന്‍ ഗോപീകൃഷ്ണന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായ കവിതാ സമാഹാരം ഇടിക്കാലൂരി പനമ്പട്ടടി” ചര്‍ച്ച ചെയ്യവെയാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ഇടിക്കാലൂരി പനമ്പട്ടടിയില്‍ വാള്‍ട്ടര്‍ ബെഞ്ചമിന്റെ സൗന്ദര്യത്തിന്റെ രാഷ്ട്രീയ വല്‍ക്കരണത്തിന്റെ സാധ്യതകളാണ് മിന്നി മറയുന്നതെന്ന്  ആമുഖപ്രഭാഷാഷണം നടത്തിയ ടി ആര്‍ അജയന്‍ പറഞ്ഞു. അതിസങ്കീര്‍ണ്ണമായ മനുഷ്യമനസ്സിനെയാണ് ഗോപീകൃഷ്ണന്‍  ഈ കൃതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നു പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പി.ആര്‍.ജയശീലന്‍ പറഞ്ഞു. ഈ ഇടിക്കാലൂരി പനമ്പട്ടടി ഞാന്‍ തന്നെയല്ലേ എന്ന് യഥാര്‍ത്ഥ സഹൃദയന്‌സ്വയം സംശയം തോന്നുന്ന വിധത്തിലുള്ള ചോദ്യങ്ങളും കണ്ടെത്തലുകളുമാണ് ഗോപീകൃഷ്ണന്റെ കവിതളില്‍ ഉള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍.രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. നീണ്ട കാലത്തെ സുഹൃത്ബന്ധത്തിന്റെ കാര്യം സൂചിപ്പിച്ചു കൊണ്ടാണ്ടാണ് ടി ജി നിരഞ്ജന്‍ ചര്‍ച്ച തുടങ്ങിയത്. മനുഷ്യചിത്രങ്ങളും മനോ നിലയും എക്‌സ്‌റേ പോലെ ഇസിജി പോലെ ഗോപീകൃഷ്ണന്റെ കവിതയില്‍ കാണുന്നുണ്ട്. ആധുനിക നഗരകേന്ദ്രീകൃത സംസ്‌കാരത്തിന്റെ മുഖമില്ലായ്മ തുറന്നു കാണിക്കുന്ന കവിതകളാണ് ഗോപീ കൃഷ്ണന്റെ രചനകള്‍ എന്ന് എസ്  ശ്രീനാഥ് അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക