|    Dec 4 Sun, 2016 11:36 am

ജില്ലാ പഞ്ചായത്ത് അംഗത്തെ കമ്മീഷന്‍ അയോഗ്യയാക്കി

Published : 29th October 2016 | Posted By: SMR

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറ് വര്‍ഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ഭാസ്‌ക്കരന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2010ല്‍ റാന്നി ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോ ണ്‍ഗ്രസ്സ്(എം) പ്രതിനിധിയായാണ് സൂസന്‍ അലക്‌സ്  മല്‍സരിച്ച് വിജയിച്ചത്. കേരളാ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി എന്ന നിലയില്‍ വൈസ്പ്രസിഡന്റ് സ്ഥാനം സൂസന്‍ അലക്‌സിന് അനുവദിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് കോ ണ്‍ഗ്രസ്സ് അംഗങ്ങള്‍ തമ്മിലുളള ധാരണപ്രകാരം ആദ്യം പ്രസിഡന്റായ ബെന്നി പുത്തന്‍പറമ്പില്‍ രാജി വയ്ക്കുകയും തുടര്‍ന്ന് 23/6/2014-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൂസന്‍ അലക്‌സ് വൈസ ്പ്രസിഡന്റ് സ്ഥാനം രാജി വയിക്കാതെ എല്‍ഡിഎഫിന്റെ പിന്‍തുണയോടെ പ്രസിഡന്റായി. എന്ന ാല്‍ പത്തുമാസത്തിനുശേഷം പ്രസിഡന്റ്സ്ഥാനം രാജിവച്ചു. 5/5/2015-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ  ഔദ്യോഗിക സ്ഥാനാര്‍ത്ഥി അനി വലിയകാലായിലിനെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയായ എം എസ് രാജേന്ദ്രന്റെ പേര് പിന്‍താങ്ങുകയും അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിക്ടര്‍.ടി. തോമസ് നല്‍കിയ വിപ്പ് ലംഘിച്ചാണ് സി.പി.എമ്മിനെ പിന്തുണച്ചത്. കേരളാകോണ്‍ഗ്രസുമായുളള ബന്ധം അവസാനിപ്പിച്ച സൂസന്‍ അലക്‌സ് 2015ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പി ല്‍ സിപിഎം പ്രതിനിധിയായി റാന്നി ഡിവിഷനില്‍ നിന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷന്‍ അയോഗ്യത പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗത്വം നഷ്ടമായി. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന അനിവലിയകാല അഡ്വക്കേറ്റ് മാരായ എം ഹാഷി ബാബു, സജിത എസ് എന്നിവര്‍ മുഖാന്തിരം നല്‍കിയ ഹര്‍ജി അനുവദിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി പ്രഖ്യാപനമുണ്ടായത്. ഇന്നു മുതല്‍ തുടര്‍ന്ന് വരുന്ന ആറ് വര്‍ഷകാലത്തേക്ക്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിന് അയോഗ്യ—യാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day