|    Dec 11 Sun, 2016 3:23 pm
FLASH NEWS

ജില്ലാ നിര്‍മിതി കേന്ദ്രത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന്

Published : 22nd October 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ദൃശ്യമാധ്യമത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു ജില്ലാ നിര്‍മിതി കേന്ദ്ര അറിയിച്ചു. എടിഎസ്പി പദ്ധതിയില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ ആറു കോളനികളിലെ പ്രവൃത്തികളാണ് ജില്ലാ നിര്‍മിതി കേന്ദ്രം മുഖേന നടപ്പാക്കുന്നത്. പ്രവൃത്തി നടത്തിപ്പിനായി 2015 ഒക്ടോബറിലാണ് ഭരണാനുമതി ലഭിച്ചത്. തുടര്‍ന്ന് പ്രവൃത്തി ആരംഭിക്കുന്നതിനായി 20 ശതമാനം മൊബിലൈസേഷന്‍ തുകയായി ലഭിച്ചു. ദുര്‍ഘടമായ നടവഴികള്‍ മാത്രമുള്ള കോളനികളില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ മറ്റു പ്രവൃത്തികള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ റോഡ് നിര്‍മാണമാണ് ആദ്യം ആരംഭിച്ചത്. വേങ്ങച്ചോല കോളനിയില്‍ മലയുടെ മുകളിലേക്കുള്ള 2,800 മീറ്റര്‍ ദൂരമുള്ള റോഡാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇതില്‍ 1,700 മീറ്റര്‍ റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി ഇതിനോടകം പൂര്‍ത്തീകരിച്ചു.     ഈ കോളനിയില്‍ എട്ടു പുതിയ വീടുകളുടെ നിര്‍മാണമാണ് നടത്താനുള്ളത്. പ്രസ്തുത വീടുകള്‍ ഗുണഭോക്താക്കള്‍ സ്വയം നിര്‍മിച്ചുകൊള്ളാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍മിതി കേന്ദ്രം പ്രവൃത്തി ആരംഭിച്ചിട്ടില്ല. മലയുടെ മുകള്‍ ഭാഗത്താണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കേണ്ടത്. റോഡ് ഗതാഗതയോഗ്യമായതിനു ശേഷമാണ് പ്രവൃത്തി ആരംഭിച്ചത്. കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണവും പഴയ വീടുകളുടെ അറ്റകുറ്റപ്പണികളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ഗഡുവായി 20 ശതമാനം തുകയും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രസ്തുത പ്രൊജക്റ്റിന്റെ മുഴുവന്‍ തുകയും നിര്‍മിതി കേന്ദ്ര കൈപ്പറ്റി എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്- അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക