|    Dec 4 Sun, 2016 11:50 pm
FLASH NEWS

ജില്ലാ ക്രോസ് കണ്‍ട്രി: ഐയുഎച്ച്എസ്എസ് പറപ്പൂര്‍ ചാംപ്യന്‍മാര്‍

Published : 14th November 2016 | Posted By: SMR

തവനൂര്‍: കടകശ്ശേരി ഐഡിയല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ ക്രോസ്‌കണ്‍ട്രി മല്‍സരം അയങ്കലം ഹൈവേ ജങ്ഷനില്‍ കുറ്റിപ്പുറ്റം സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍ ഫഌഗ്ഓഫ് ചെയ്തു. ഐയുഎച്ച്എസ്എസ് പറപ്പൂര്‍ ഓവറോള്‍ ചാംപ്യന്‍മാരായി. ജിഎച്ച്്്എസ് പെരുവള്ളൂര്‍ രണ്ടാം സ്ഥാനവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടര്‍ 16 വിഭാഗത്തില്‍ റിസാന്‍ ഇ കെ, (ഐയുഎച്ച്എസ്എസ് പറപ്പൂര്‍) ഒന്നാം സ്ഥാനവും റജില്‍ കെ പി(ഐയുഎച്ച്എസ്എസ് പറപ്പൂര്‍)സല്‍മാന്‍ഫാരിസ് (നവാമുകുന്ദ തിരുനാവായ) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അണ്ടര്‍ 18 വിഭാഗത്തില്‍ സഫ്വാന്‍ഹാരിസ്(നവാമുകുന്ദ തിരുനാവായ), ഫായിസ് കെ(പിഎച്ച് എസ് പന്തല്ലൂര്‍), മുഹമ്മദ് ഇസ്ഹാഖ് (ജിഎച്എസ് പെരുവള്ളൂര്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാദിഖലി എ (സിഎച്ച്എസ്എസ് ഒഴുകൂര്‍), അഖിലേഷ് എം പി (നവാമുകുന്ദ തിരുനാവായ), മുഹമ്മദ് ഫര്‍ഹാന്‍ കെ (നവാമുകുന്ദ തിരുനാവായ) എന്നിവരും വിജയിച്ചു. സമാപന ചടങ്ങില്‍ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ: സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവു ഹാജി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. എക്‌സി. വൈസ് പ്രസിഡന്റ് മജീദ് ഐഡിയല്‍, സെക്രട്ടറി കെ കെ രവീന്ദ്രന്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പ്രഫ. എം വേലായുധന്‍കുട്ടി, ഷാഫി അമ്മായത്ത്, ഖാസിം വി പി, ഖജാഞ്ചി അബ്ദുല്‍ ഖാദര്‍, സൈനുദ്ദീന്‍ കെ, നതീഷ്ചാക്കോ, തെസ്‌നി ഷരീഫ്, അബൂബക്കര്‍ കെ എ, ഹാരിസ് പി, ഷാജഹാന്‍ പുറങ്ങ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day