|    Dec 4 Sun, 2016 1:11 am
FLASH NEWS

ജില്ലാ കോടതിയിലെ ഒളികാമറ; ജീവനക്കാരനു സസ്‌പെന്‍ഷന്‍

Published : 22nd November 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളികാമറാ സ്ഥാപിച്ച സംഭവത്തില്‍ ജീവനക്കാരനു സസ്‌പെന്‍ഷന്‍. ചേര്‍ത്തല സ്വദേശി ബിജു ഭാസ്‌കറെയാണ് ജില്ലാ ജഡ്ജി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണു ശുചിമുറിയില്‍ കയറിയ ജീവനക്കാരി കാമറാ കണ്ടെത്തിയത്. സംഭവത്തില്‍ അന്നു തന്നെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത കാമറ ജില്ലാ സൈബര്‍സെല്‍ പരിശോധനയിലാണ്. ഇയാളെ പിടികൂടാത്തതിനെതിരേ ഇന്നു കോടതി ജീവനക്കാര്‍ കരിദിനം ആചരിക്കുകയാണ്. ഇതിനിടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് വന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day