|    Dec 11 Sun, 2016 7:14 pm
FLASH NEWS

ജില്ലാ കായിക മേള; 102 പോയിന്റുമായി മുക്കം ഉപജില്ല മുന്നില്‍

Published : 22nd November 2016 | Posted By: SMR

കോഴിക്കോട്: 15മാത് റവന്യൂ ജില്ലാ കായിക മേളയില്‍ ഏഴ് സ്വര്‍ണം, 12 വെള്ളി, ഏഴ് വെങ്കലം നേടി 102 പോയിന്റുമായി മുക്കം ഉപജില്ലാ ആദ്യദിനം ഒന്നാംസ്ഥാനത്ത്. നാല് സ്വര്‍ണം, അഞ്ച് വെള്ളി, നാല് വെങ്കലം നേടി തൊട്ടുപുറകില്‍ 42 പോയിന്റുമായി താമരശ്ശേരി ഉപജില്ലയാണ് രണ്ടാമത്. കൊയിലാണ്ടി ഉപജില്ല 41 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്. മൂന്ന് സ്വര്‍ണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം കരസ്ഥമാക്കി. നാല് സ്വര്‍ണം, അഞ്ച് വെള്ളി നേടി 35 പോയിന്റുമായി സെന്റ്. ജോസഫ് എച്ച്എസ് പുല്ലൂരാംപാറ (മുക്കം ഉപജില്ല) ഒന്നാംസ്ഥാനത്ത്. മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി 16 പോയിന്റുമായി ഹോളി ഫാമിലി എച്ച് എസ് കട്ടിപ്പാറ (താമരശ്ശേരി ഉപജില്ല) രണ്ടാംസ്ഥാനവും മൂന്നുസ്വര്‍ണം നേടി 15 പോയിന്റുമായി സെന്റ്. ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍ മൂന്നാംസ്ഥാനത്തുമാണ്. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാ കായിക മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, കൗണ്‍സിലര്‍മാരായ ഷെറീന വിജയന്‍, പി എം സുരേഷ് ബാബു, ആശാ ശശാങ്കന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശശിധരന്‍,  വി രാജഗോപാലന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക