|    Dec 3 Sat, 2016 11:11 pm
FLASH NEWS

ജില്ലാ കലക്ടറേറ്റില്‍ തീര്‍പ്പാവാതെ 39,515 ഫയലുകള്‍

Published : 8th November 2016 | Posted By: SMR

കാസര്‍കോട്: ജില്ലാ കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിലായി തീര്‍പ്പാകാതെ 39,515 ഫയലുകള്‍ നിലവിലുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്നിനെ അറിയിച്ചു. എ മുതല്‍ “വൈ” വരെയുള്ള 17 സെക്ഷനുകളിലാണ് ഇത്തരം ഫയലുകള്‍ നിലവിലുള്ളത്. 2007 മുതല്‍ 2015 വരെയുള്ള കാലയളവില്‍ റവന്യൂ റിക്കവറിയുമായി ബന്ധപെട്ട 6434 ഫയലുകളും ഭുമിയുമായി ബന്ധപെട്ട 862 ഫയലുകളും ഭൂമി ഏറ്റെടുക്കലുമായി ബന്ധപെട്ട 432 ഫയലുകളും കോടതി കേസുമായി ബന്ധപെട്ട 1265 ഫയലുകളും മറ്റു വിഷയങ്ങളുമായി ബന്ധപെട്ട അതായത് ധനകാര്യം, റിവര്‍ മാനേജ്‌മെന്റ്്, ഭാഷാന്യൂനപക്ഷം, ഗണ്‍ലൈസന്‍സ്, ജീവനക്കാര്യം തുടങ്ങിയ വിഷയങ്ങളില്‍ 9325 ഫയലുകളും തീര്‍പ്പാകാതെ കിടക്കുന്നു .തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളില്‍ ഫയല്‍ വര്‍ക്ക്‌ഷോപ്പ് നടത്തി പരമാവധി ഫയലുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി റവന്യൂ മന്ത്രി അറിയിച്ചു. അത്തരം ഫയലുകളില്‍  ൈകകാര്യം ചെയ്യുന്ന വിഷയങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്കു തന്നെ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നതാണ്. സേവനാവകാശത്തിന്റെ പരിധിയില്‍ വരുന്ന സേവനങ്ങള്‍ വൈകിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എന്‍ എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day