|    Dec 8 Thu, 2016 3:41 am
FLASH NEWS

ജില്ലാ കലക്ടറെ ഭീഷണിപ്പെടുത്തിയെന്ന്; പഞ്ചായത്ത് മെംബറടക്കം നാലുപേര്‍ അറസ്റ്റില്‍

Published : 10th November 2016 | Posted By: SMR

പാലക്കാട്: ജില്ലാ കലക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തി ല്‍ പഞ്ചായത്ത് മെംബര്‍ അടക്കം നാലുപേരെ പോലിസ് അറസ്റ്റു ചെയ്തു. പുതുശ്ശേരി പഞ്ചായത്ത്  മെംബര്‍ ബാലമുരളി, സാവിത്രി കരുണാകരന്‍, സാവിത്രി ഹരികുമാര്‍, ഷൈലി ഷൈലി വില്‍സണ്‍ എന്നീ പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകരെയാണ് പോലിസ് അറസ്റ്റു ചെയ്തത്. ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂന്നു പേര്‍ക്കും ജാമ്യം ന ല്‍കി വിട്ടയച്ചു. കേസിനാസ്പദമായ സംഭവം കഴിഞ്ഞ 25ന് ജില്ലാ കലക്‌ട്രേറ്റ് ഹാളിലാണ് അരങ്ങേറിയത്. കഞ്ചിക്കോട്ടെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വായ് മൂടിക്കെട്ടി ചേംബറിലെത്തി ബഹളം വച്ച 25ഓളം പ്രവര്‍ത്തകരോട് പുറത്തുപോവണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ആവശ്യപ്പെട്ടു.  എന്നാല്‍ പുതുശേരി പഞ്ചായത്തിലെ വിവിധ റസിഡന്‍ഷ്യ ല്‍ കോളനിയിലെ വീട്ടമ്മമാരും ഗ്രാമപ്പഞ്ചായത്ത് അംഗം ബാലമുരളിയും അടങ്ങിയ സംഘം ജില്ലാ കലക്ടറെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എന്നാല്‍ ജില്ലാ കലക്ടര്‍ക്കുമുന്നില്‍ പരാതികളുമായി എത്തിയ വനിതകളോട് അഴിഞ്ഞാടാന്‍ ഇങ്ങോട്ടു വരണ്ട എന്നു കലക്ടര്‍ പറഞ്ഞ് അപമാനിച്ചതായി പരാതിപ്പെട്ട് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. പുതുശേരിയിലെ ഇരുമ്പുരുക്ക് കമ്പനികളുടെ മലിനീകരണത്തെക്കുറിച്ച് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് കലക്ടര്‍ അപമാനിച്ചതായി പരിസ്ഥിതി സംരക്ഷണ സമിതി വനിതാ സബ് കമ്മിറ്റി പ്രവര്‍ത്തകരാണ് പരാതിപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day