|    Dec 5 Mon, 2016 8:06 pm
FLASH NEWS

ജില്ലാ കലക്ടറുടെ മുന്നില്‍ പരാതികളുടെകെട്ടഴിക്കാന്‍ വന്‍ തിരക്ക്

Published : 27th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കെണ്ടത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ പരിപാടിയില്‍ പെരിന്തല്‍മണ്ണയില്‍ വന്‍തിരക്ക്. പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളും ആവശ്യങ്ങളുമായി നൂറുകണക്കിന് പേരെത്തി. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വേദിയില്‍ തന്നെ കൈമാറുകയും പരമാവധി കേസുകളില്‍ കലക്ടര്‍ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. മൊത്തം 723 പരാതികള്‍ ലഭിച്ചു. റേഷന്‍ കാര്‍ഡ് സംബന്ധമായി 122 പരാതികളും ഭിന്നശേഷി- ധനസഹായവുമായി ബന്ധപ്പെട്ട് 123 പരാതികളും പൊതുവിഭാഗത്തില്‍ 478 പരാതികളുമാണ് ലഭിച്ചത്. അവസാന ആളുടെയും പരാതി സ്വീകരിച്ചശേഷമാണ് പരിപാടി അവസാനിപ്പിച്ചത്. പെരിന്തല്‍മണ്ണ, പാതായ്ക്കര, ആനമങ്ങാട്, ആലിപറമ്പ്, അരക്കുപറമ്പ്, താഴെക്കോട്, കാര്യവട്ടം, വെട്ടത്തൂര്‍, മേലാറ്റൂര്‍, എടപ്പറ്റ, കീഴാറ്റൂര്‍, നെന്മിനി തുടങ്ങിയ 12 വില്ലേജുകളിലുള്ളവര്‍ക്കാണ് നിവേദനങ്ങളും അപേക്ഷകളും സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. രാവിലെ 10 മുതല്‍ പരാതികളും അപേക്ഷകളും സ്വീകരിച്ച് തുടങ്ങി. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു പരിപാടി. എഡിഎം പി സയ്യിദ് അലി, സബ് കലക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, കെ സി മോഹനന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ വിജയകുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരാതികള്‍ നേരില്‍ കേള്‍ക്കുന്നതായി ജില്ലാ കലക്ടര്‍ നടത്തുന്ന ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’പരിപാടിയുടെ രണ്ടാം ഘട്ടമാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്. ഈ മാസം അഞ്ചിന് പൊന്നാനി മിനി സിവില്‍ സ്റ്റേഷന്‍ സമ്മേളന ഹാളിലായിരുന്നു ജില്ലയിലെ ആദ്യ പരിപാടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day