|    Dec 4 Sun, 2016 11:35 am

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

Published : 16th November 2016 | Posted By: SMR

കൊല്ലം: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ടി മിത്രയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആശുപത്രികളിലും മറ്റും ബില്‍ തുക അടക്കുന്നത് സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.  ഓണ്‍ലൈന്‍ ബാങ്കിങ്, ആര്‍ ടി ജി എസ് തുടങ്ങിയ സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതിനായി ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. പോസ്റ്റ് ഓഫിസുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറന്ന് പണം നിക്ഷേപിക്കാവുന്നതാണ്. ജനങ്ങളുടെ ബുദ്ധിമുട്ടകള്‍ പരിഹരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന്‍ അക്ഷയ കോര്‍ഡിനേറ്റര്‍ക്കും ലീഡ് ബാങ്ക് മാനേജര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പന്തല്‍ ഇട്ടു നല്‍കുവാനും കുടിവെള്ളമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനും കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ എ പത്മകുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാജ്കുമാര്‍, കൊല്ലം ഹെഡ്‌പോസ്റ്റ് ഓഫിസ് എ എസ് പി (പോസ്റ്റല്‍) കെ കെ എസ് പിള്ള, എ ഗീത, കിരണ്‍ എസ് മേനോന്‍  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day