|    Dec 4 Sun, 2016 3:16 am
FLASH NEWS

ജില്ലാ ആസ്ഥാനത്തെ ഭവനനിര്‍മാണ ബോര്‍ഡ് വാങ്ങിയ ഭൂമി അന്യാധീനപ്പെട്ടു

Published : 25th November 2016 | Posted By: SMR

ചെറുതോണി: ജില്ലാ ആസ്ഥാനത്തെ ഭവന നിര്‍മാണ ബോര്‍ഡിന്റെ മൂന്ന് ഏക്കര്‍ വസ്തു കൈയേറ്റക്കാരുടേതായി. 22 വര്‍ഷം മുന്‍പ് ചെറുതോണിക്ക് സമീപം കുഴിഞ്ഞാലിപ്പടിയില്‍ ബോര്‍ഡ് അറക്കുളം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ ഭൂമിയാണ് അന്യധീനപ്പെട്ടത്.ഇന്നത്തെ ഡിമാന്റ് സര്‍വേയില്‍ സ്ഥലത്തിന് 120ല്‍ കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നു. സ്ഥലം വാങ്ങുന്ന സമയത്ത് വെട്ടിക്കൊണ്ടിരുന്ന 127 റബര്‍ മരങ്ങളും കയ്ഫലമുള്ള 57 തെങ്ങുകളും 20 ചുവട് കുരുമുളക് കൊടികളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചോ,ആറോ തെങ്ങുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.  രാത്രിയും പകലെന്നുമില്ലാതെ കഞ്ചാവ് വിതരണക്കാരും മദ്യപരും ചീട്ടുകളിക്കാരും ഇവിടം സ്ഥിരം താവളമായിരിക്കുകയാണ്.ഇതുമൂലം സമീപ വാസികള്‍ ബുദ്ധിമുട്ടുകയാണ്. കൊച്ചുപൈനാവിന് സമീപം 01.31.93 ഹെക്ടര്‍ സ്ഥലം ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വീട് നിര്‍മിച്ച നല്‍കുന്നതിനാണ് സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് വാങ്ങിയത്.എന്നാല്‍ വസ്തു വാങ്ങി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനോ വിലയ്ക്ക് നല്‍കുന്നതിനോ ബോര്‍ഡ് തയ്യാറായിട്ടില്ല. 1994ല്‍ സെന്റിന് 2500 രൂപ വിലവച്ച് എടുത്ത സ്ഥലത്തിന് ഇപ്പോള്‍ സെന്റിന് ഒന്നര ലക്ഷത്തിലധികം രൂപ മാര്‍ക്കറ്റ് വിലയുണ്ട്.സ്ഥലം വാങ്ങിയ ശേഷം ഇതിലെ ആദായമെടുക്കാന്‍ ബോര്‍ഡ് തയ്യാറാവുകയോ, ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ ആദായം കൈയേറ്റക്കാരാണ് കൊണ്ടുപോവുന്നത്.ജില്ലാ ആസ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റര്‍ ദുരെയുള്ള ഈ സ്ഥലം ഭവനനിര്‍മാണ ബോര്‍ഡ് ഒന്നും ചെയ്യാതെ ഇട്ടിരിക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ്, കേന്ദ്രീയവിദ്യാലയം,പോളിടെക്‌നിക് തുടങ്ങിയ സ്ഥാപനങ്ങളിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ വാടകയ്ക്കുപോലും താമസിക്കാനിടമില്ലാതെ വലയുമ്പോഴാണ് ഭവന നിര്‍മാണ ബോര്‍ഡ് സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മിക്കാതെ അനാസ്ഥ കാണിക്കുന്നത്. ഈ സ്ഥലത്തുനിന്നു മെഡിക്കല്‍ കോളജ്, താലൂക്ക് ഓഫിസ്, ചെറുതോണി ടൗണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ മൂന്നിലേറെ വഴികളുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day