|    Dec 6 Tue, 2016 6:20 am
FLASH NEWS

ജില്ലാ ആശുപത്രി ലാബില്‍ യന്ത്രത്തകരാര്‍; പരിശോധനകള്‍ മുടങ്ങി

Published : 3rd November 2016 | Posted By: SMR

മാനന്തവാടി: ജില്ലാ ആശുപത്രി ലാബോറട്ടറിയിലെ ബയോകെമിസ്ട്രി അനലൈസര്‍ തകരാറിലായതോടെ വിവിധ പരിശോധനകള്‍ മുടങ്ങി. പ്രതിദിനം ശരാശരി ആയിരത്തോളം പരിശോധനകള്‍ നടക്കുന്ന ലാബില്‍ മെഷീന്‍ തകരാറിലായത് നിര്‍ധന രോഗികളെ സാരമായി ബാധിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ ഒരു യന്ത്രം മാത്രമാണുള്ളത്. ഇതു തകരാറിലായതോടെ ആര്‍എഫ്ടി, എല്‍എഫ്ടി, സികെഎം ബി അമിലെസ്, എഫ്എല്‍പി പരിശോധനകള്‍ മുടങ്ങി. പ്രതിമാസം 46,000ത്തോളം പരിശോധനകള്‍ നടക്കുന്ന ലാബില്‍ നേരത്തെ രണ്ടു യന്ത്രങ്ങളുണ്ടായിരുന്നു. ഇതിലൊന്ന് തകരാറിലായതോടെ മറ്റൊന്ന് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കേണ്ട അവസ്ഥയെത്തി.ഈ യന്ത്രമാണ് ഇപ്പോള്‍ തകരാറിലായിരിക്കുന്നത്. സ്വകാര്യ ലാബുകളിലെ പരിശോധനാ ഫീസുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലാ ആശുപത്രിയിലെ ലാബില്‍ ഫീസ് വളരെ കുറവാണ്. ബിപിഎല്‍ വിഭാഗത്തിന് മറ്റ് ലാബുകളേക്കാള്‍ നാലിലൊന്നു തുകയും മറ്റു വിഭാഗങ്ങള്‍ക്ക് പകുതി തുകയും മാത്രമാണ് ഇവിടെ ഈടാക്കുന്നത്. ഇതിനാല്‍ തന്നെ നിര്‍ധന രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. കൂടാതെ പരിശോധനാ ഫലം സംബന്ധിച്ച കൃത്യതയും സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. 10 ലക്ഷത്തോളം രൂപയാണ് പ്രതിമാസം ജില്ലാ ആശുപത്രി ലാബിലെ വരുമാനം. പരിശോധനാ ഫലങ്ങളുടെ കൃത്യതയ്ക്കും മികച്ച സേവനത്തിനും ദേശീയ തലത്തില്‍ നല്‍കുന്ന അംഗീകാരമായ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍ (എന്‍എബിഎച്ച്) പുരസ്‌കാരം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഏക ലാബ് കൂടിയാണ് ജില്ലാ ആശുപത്രിയിലേത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day