|    Dec 8 Thu, 2016 3:16 pm
FLASH NEWS

ജില്ലാ ആശുപത്രി മാറ്റില്ല; തീരുമാനം ഉന്നതതല യോഗത്തില്‍

Published : 9th November 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിലനിര്‍ത്തുന്നതിന് തീരുമാനം.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം. ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്ത സാഹചര്യത്തില്‍ ജില്ലാ ആശുപത്രി നെടുകണ്ടത്തേക്ക് മാറ്റുന്നതിന് തീരുമാനമെടുക്കുന്നതിനായി യോഗം വിളിച്ചുചേര്‍ത്തത്.ജില്ലാ ആശുപത്രി നിലനിര്‍ത്തുന്നതിനും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തുന്നതിനും യോഗം ശുപാര്‍ശ ചെയ്തു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രോഗികള്‍ക്ക് മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കുന്നതുവരെ ജില്ലാ ആശുപത്രി മാറ്റരുതെന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തണമെന്ന് എം.എല്‍.എ.മാരായ എം എം മണി, ഇ എസ് ബിജിമോള്‍,പി ജെ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.എസ്.രാജേന്ദ്രന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേഷ്, ഇടുക്കി ഡിഎംഒ ഡോ. ടി ആര്‍ രേഖ  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day