|    Dec 7 Wed, 2016 9:46 pm
FLASH NEWS

ജില്ലാ ആശുപത്രിയില്‍ ഓപറേഷന്‍ തിയേറ്റര്‍ പൂട്ടി

Published : 1st November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: ദിനംപ്രതി ആയിരക്കണക്കിനു രോഗികള്‍ക്ക് ആശ്വാസമാവുന്ന ജില്ലാ ആതുരാലയത്തില്‍ അനസ്‌തേഷ്യാ ഡോക്ടര്‍മാരുടെ കുറവ് കാരണം ഓപറേഷന്‍ നടക്കാതെ തിയേറ്റര്‍ പൂട്ടി. ഇതുകാരണം നിരവധി അപകട, പ്രസവ ഓപറേഷനുകള്‍ ആവശ്യമായ രോഗികള്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടതായി വന്നു. ആഴ്ചകളായി ഇവിടെ അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല. രണ്ട് ഡോക്ടര്‍മാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ഇതില്‍ ഒരു ഡോക്ടറെ അഴിമതി ആരോപിച്ച് പുറത്താക്കിയിരുന്നു. ഒരു ഡോക്ടര്‍ അവധിയിലും. പുതിയ ഡോക്ടര്‍ ഇതുവരെ ചാര്‍ജെടുത്തിട്ടില്ല. പ്രസവ സമയമായ പല ഗര്‍ഭിണികളും ഈ സമയത്ത് ആശുപത്രി വിടേണ്ട അവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് ഇവിടത്തെ രോഗികളെ റഫര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോവണം. ഓപറേഷന്‍ വാര്‍ഡുകളെല്ലാം കാലിയാണ്. മയക്കുവേണ്ടാത്ത ചെറിയ ഓപറേഷനുകള്‍ ഇപ്പോള്‍ ഇവിടെ നടക്കുന്നുണ്ട്. പ്രശ്‌നം മഞ്ഞളാംകുഴി അലി എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിട്ടില്ല. നാളെയോ മറ്റന്നാളോ എത്തും എന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നു. നിരവധി അപകട കേസുകളാണ് ദിനംപ്രതി ഇവിടെ വന്നു മടങ്ങിപ്പോവുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകള്‍ പണികളെല്ലാം പൂര്‍ത്തിയായിട്ടും രോഗികള്‍ക്ക് ഇതുവരെ തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day