|    Dec 9 Fri, 2016 5:28 am
FLASH NEWS

ജില്ലാ ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

Published : 26th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ശുചീകരണപ്രവൃത്തി അവതാളത്തില്‍. ജില്ലാ ആശുപത്രിയിലെ ശുചീകരണ വിഭാഗത്തില്‍ 38 ജീവനക്കാരാണ് നിലവില്‍ വേണ്ടത്. എന്നാല്‍ ഇപ്പോള്‍ 17 പേര്‍ മാത്രമേ ജോലിചെയ്യുന്നുള്ളു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൂടിക്കാഴ്ചയിലൂടെ നിയമിച്ചവരെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഒഴിവാക്കിയതാണ് ശുചീകരണ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ ഇടയാക്കിയത്. പുതിയസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശുചീകരണ തൊഴിലാളികളെ നിയമിക്കാന്‍ കഴിഞ്ഞ 14ന് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും ശുചീകരണ വിഭാഗത്തില്‍ ആരെയും തന്നെ നിയമിച്ചിട്ടില്ല. ഇതുമൂലം ഇപ്പോള്‍ ഉള്ളവര്‍ക്ക് ജോലിഭാരം കൂടി എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എംഎല്‍സി വാര്‍ഡും സര്‍ജിക്കല്‍ വാര്‍ഡും ശുചീകരിക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണം. എന്നാല്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇതുവരെയായിട്ടും ഇതിനൊരു പരിഹാരം കാണുന്നില്ല. വാര്‍ഡുകളില്‍ കൃത്യമായി ശുചീകരണം നടത്താത്തതിനാല്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്. എത്രയും പെട്ടെന്ന് ശുചീകരണ ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇത് കടുത്ത പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day