|    Dec 10 Sat, 2016 10:27 am

ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഞ്ച് കോടിയുടെ വികസനം

Published : 25th November 2016 | Posted By: SMR

കോഴഞ്ചേരി: അയിരൂരിലെ ജില്ല ആയുര്‍വേദാശുപത്രിയില്‍ അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ആയുഷ് വകുപ്പ് അംഗീകാരം നല്‍കി. ലിഫ്റ്റും ആധുനിക സൗകര്യങ്ങളുമടങ്ങിയ നാലു നില കെട്ടിടം നിര്‍മിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഭാരതീയ ചികില്‍സാവകുപ്പിന്റെ 2016-17 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ഇതോടൊപ്പം പേവാര്‍ഡിന്റെ നിര്‍മാണവും നടക്കും. പ്രതിദിനം 300 രോഗികളെത്തുന്ന ആശുപത്രിയില്‍ പേ വാര്‍ഡ് വേണമെന്നാവശ്യം ശക്തമായിരുന്നു.  1984ലാണ് അയിരൂരിലെ ആയുര്‍വേദ ചികില്‍സാ കേന്ദ്രം ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത്. 50 കിടക്കകളോടെ ആരംഭിച്ച ആശുപത്രിയില്‍ 2004ല്‍ 100 കിടക്കകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും സൗകര്യങ്ങള്‍ പരിമിതമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ആശുപത്രിയില്‍ രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ വര്‍ധിപ്പിക്കാനാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day