|    Dec 8 Thu, 2016 11:27 am

ജില്ലാപഞ്ചായത്ത് ഓഡിറ്റ് പരാമര്‍ശം; 20 നകം റിപോര്‍ട്ട് നല്‍കണം

Published : 10th November 2016 | Posted By: SMR

കാസര്‍കോട്്: ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ വീഴ്ച സംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെയും എ ജി ഓഡിറ്റ് റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ 20നകം നിയമാനുസൃത മറുപടി നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ ഓഡിറ്റ് റിപോര്‍ട്ട് അവതരിപ്പിച്ചു. 2013-14, 2014-15 വര്‍ഷത്തേക്കുള്ള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപോര്‍ട്ടും 2011-12 മുതല്‍ 2015-16 വര്‍ഷത്തേക്കുള്ള എജി ഓഡിറ്റ്  റിപോര്‍ട്ടുമാണ് അവതരിപ്പിച്ചത്. നടപ്പിലാക്കിയ പല പദ്ധതികളും ഓഡിറ്റ് അന്വേഷണങ്ങള്‍ക്ക് കൃത്യമായി റിപോര്‍ട്ട് ചെയ്യാത്തതിനാലാണ് വീഴ്ചയായി റിപോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടത്. നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഇതിനെ ഗൗരവമായി കണക്കിലെടുക്കണം. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതികള്‍ ഇനി മുതല്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കൃത്യമായി മോണിറ്ററിങ് നടത്തും. 20നകം റിപോര്‍ട്ട് ഓഡിറ്റ് വകുപ്പിനും ജില്ലാ പഞ്ചായത്തിനും ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫയലുകള്‍ കൃത്യമായി പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിന് മറുപടി നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി. വൈസ് പ്രസിഡന്റ്് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, അംഗങ്ങളായ ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, ഇ പത്മാവതി കെ ശ്രീകാന്ത്, ഷാനവാസ് പാദൂര്‍, പുഷ്പ അമേക്കള, പി വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഗൗരി, എ കെ എം അഷ്‌റഫ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day