|    Dec 4 Sun, 2016 9:48 pm
FLASH NEWS

ജില്ലയെ മാലിന്യ മുക്തമാക്കുന്നതിന് കണ്ണൂര്‍ മോഡല്‍ പദ്ധതി നടപ്പാക്കും: കലക്ടര്‍

Published : 24th November 2016 | Posted By: SMR

ചാവക്കാട്: തൃശൂര്‍ ജില്ലയെ മാലിന്യ മുക്തമാക്കുന്നതിന് കണ്ണൂര്‍ മോഡല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. കൗശിഗന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ ‘ചന്തമുള്ള ചാവക്കാട്’പദ്ധതിയുടെ ഭാഗമായി നടക്കുന്ന മുനിസിപ്പല്‍തല ശുചിത്വ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്തകളില്‍ നിന്നാണ് പുതിയ പദ്ധതികള്‍ വരുന്നതെന്നും പദ്ധതി പൂര്‍ത്തീകരണത്തിന് നൂറു ശതമാനം ജന പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഒരു ദിവസം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം നടത്തി ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തില്‍ എല്ലാവരുടെയും സഹകരണം കലക്ടര്‍ ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അംഗങ്ങളായ എ എ മഹേന്ദ്രന്‍, കെ എച്ച് സലാം, സഫൂറ ബക്കര്‍, പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്ത്യായനി, സെക്രട്ടറി പി ഗിരീഷ് സംസാരിച്ചു. ശുചിത്വ മിഷന്റെ സഹായത്തോടെ 60 ശുചിത്വ ക്ലാസുകളാണ് നഗരസഭ സംഘടിപ്പിക്കുന്നത്. വാര്‍ഡുകളില്‍നിന്നു പ്ലാസ്റ്റിക്, ഇ- മാലിന്യം എന്നിവ കുടുംബശ്രീയുടെ സഹായത്തോടെ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day