|    Dec 8 Thu, 2016 5:39 am
FLASH NEWS

ജില്ലയുടെ സമഗ്രവികസനത്തിന് പദ്ധതികള്‍: കലക്ടര്‍

Published : 27th October 2016 | Posted By: SMR

കാക്കനാട്: ജില്ലയുടെ സമഗ്ര വികസനത്തിനായി 112 പദ്ധതികള്‍ നടപ്പാക്കുമെന്ന് കലക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചു. വിദ്യാഭ്യാസം, കൃഷി, കായികം, കുടിവെള്ള വിതരണം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുനുള്ള പ്രവന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. പഠനനിലവാരം മെച്ചപ്പെടുത്താര്‍ത്തനങ്ങളും നടക്കുന്നു. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. വെറുതെ കിടക്കുന്ന കൃഷിഭൂമികളില്‍ കൃഷി ചെയ്യാനുള്ള നടപടി കൈക്കൊള്ളും. തോട്ടറ പുഞ്ചപാടത്ത് ഇതിന് തുടക്കം കുറിച്ചിട്ടുണ്ട്. 450 ഏക്കറോളം വിസ്തീര്‍ണമുള്ള ഇവിടെ ആദ്യഘട്ടത്തില്‍ 150 ഏക്കറില്‍ കൃഷിയിറക്കും. ഇതിനായി സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. അടുത്ത ആഴ്ച്ച വിപുലമായ യോഗം വിളിച്ചുകൂട്ടി പ്രവര്‍ത്തനത്തിന് രൂപരേഖ തയ്യാറാക്കും. കുളങ്ങളും കിണറുകളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ നന്നാക്കി ഉപയോഗയോഗ്യമാക്കും. ഈ പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മെട്രോ റെയില്‍ ഉള്‍പ്പെടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day