|    Dec 8 Thu, 2016 5:23 pm
FLASH NEWS

ജില്ലയില്‍ 24 കോടിയുടെ പദ്ധതി നടപ്പാക്കും: വൈദ്യുതി മന്ത്രി

Published : 6th November 2016 | Posted By: SMR

മലപ്പുറം: പവര്‍കട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിതരണ-പ്രസരണ രംഗത്ത് 24 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ യുദ്ധക്കാലടിസ്ഥാനത്തില്‍ നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസരണ മേഖലയില്‍ 17 കോടി രൂപയുടെയും വിതരണ മേഖലയില്‍ ഏഴ് കോടിയുടെയും പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ അടുത്ത സീസണില്‍ ജില്ലയില്‍ പവര്‍കട്ട് പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11,589 വീടുകള്‍ വൈദ്യൂതീകരിക്കുന്ന പ്രവൃത്തികള്‍ നടന്നു വരികയാണ്. കൊണ്ടോട്ടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ വൈദ്യുതീകരിക്കാനുള്ളത്. 1,415 വീടികളാണ് ഇവിടെയുള്ളത്. 17.48 കോടിയാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്  ജില്ലയില്‍ ചിലവിടുന്നത്. ഇതില്‍ 8.4 കോടി രൂപ കെഎസ്ഇബിയും ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എംഎല്‍എ ഫണ്ട്, എംപി ഫണ്ട് തുടങ്ങിയവ വഴിയും കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ ഫെബ്രുവരി 17നകം സമ്പൂര്‍ണ വൈദ്യുതീകരണം നടത്താനാണ് ലക്ഷ്യമിടുന്നത്. തിരൂരങ്ങാടി, താനൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ ഡിസംബറില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. ജില്ലയിലെ 392 അങ്കണവാടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.  24 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പരപ്പനങ്ങാടി സബ്‌സ്റ്റേഷന്റെ പണി നാളെ മുതല്‍ തുടങ്ങുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 25നകം പണി പൂര്‍ത്തീകരിക്കാനും ജനുവരി രണ്ടിന് നാടിനു സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കിഴിശ്ശേരിയില്‍ നിന്നു എടവണ്ണ സബ്‌സ്റ്റേഷനിലേക്ക് 33 കെവി ലൈന്‍ വലിക്കും. ഇതിനായി നാലു കോടി രൂപ ചിലവിടും. പൂക്കോട്ടുപാടം-ശാന്തിനഗര്‍ 33 കെവി ലൈനിനായി മൂന്ന് കോടി രൂപ ചിലവിടും. മേലാറ്റൂര്‍, വണ്ടൂര്‍, പൂക്കോട്ടുംപാടം, കാളികാവ്, എടവണ്ണ സബ്‌സ്റ്റേഷനുകളില്‍ 11 കെവി ലൈന്‍ വലിക്കും. എടക്കര, നിലമ്പൂര്‍ സബ്‌സ്റ്റേഷന്‍ 11 കെവി ലൈന്‍ കൊണ്ട് പരസ്പരം ബന്ധിപ്പിക്കും. എടവണ്ണ സബ്‌സ്റ്റേഷനില്‍ നിന്നു വലിക്കുന്ന പുതിയ 11 കെവി ലൈന്‍ പുതിയ സാങ്കേതിക വിദ്യയായ എബിസി കേബിള്‍ ഉപയോഗിക്കും. വണ്ടൂര്‍ കെവി സബ്‌സ്റ്റേഷന്റെ കീഴിലുള്ള ഫീഡറുകള്‍ ലോഡ് റീ അറേഞ്ച്‌മെന്റ് നടത്തും. അലനല്ലൂര്‍ സബ് സ്റ്റേഷനില്‍നിന്ന് കരുവാരക്കുണ്ടിലേക്ക് 11 കെവി ഇന്റര്‍ ലിങ്കിങ് കേബിള്‍ വലിക്കും. ഉറുമി സബ്‌സബ്‌സ്റ്റേഷനില്‍ നിന്ന് മണക്കടവ് ഫീഡറിലൂടെ ചാലിയാറിലേക്ക് വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എഡിഎം പി സെയ്ദലി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day