|    Dec 9 Fri, 2016 11:16 am

ജില്ലയില്‍ 1007 എച്ച്‌ഐവി ബാധിതര്‍: ആരോഗ്യവകുപ്പ്

Published : 1st December 2016 | Posted By: SMR

കാഞ്ഞങ്ങാട്: ജില്ലയില്‍ കഴിഞ്ഞ ഒക്ടോബര്‍ വരെ 1007 എച്ച്‌ഐവി ബാധിതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ജില്ലയില്‍ 10നും 15നും ഇടയില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഇപ്പോള്‍ മൂന്ന്-നാല് കേസുകള്‍ മാത്രമെ റിപോര്‍ട്ട് ചെയ്യുന്നുള്ളുവെന്നത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലവില്‍ ഒരു മാസം ശരാശരി നൂറ് എച്ച്‌ഐവി ബാധിതര്‍ ഉണ്ടാകുന്നുവെന്ന് ആരോഗ്യ വിഭാഗം സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണവും ചികില്‍സയും നടത്തുന്നതിലുള്ള അലസത വെടിഞ്ഞാല്‍ മാത്രമേ നിലവിലുള്ള ഭീഷണി ഒഴിവാക്കാനാകുയുള്ളുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. എച്ച്‌ഐവി പോലുള്ള അണുബാധകള്‍ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഈ സഹാചര്യത്തില്‍ സുരക്ഷിത രക്തം ലഭ്യമാക്കുകയെന്നതാണ് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ലക്ഷ്യം. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കാഞ്ഞങ്ങാട്ട് ജില്ലാതല റാലി നടക്കും. രാവിലെ ഒമ്പതിന് ഹൊസ്ദുര്‍ഗില്‍ നിന്നാരംഭിക്കുന്ന റാലി കോട്ടച്ചേരി ഐഎംഎ ഹാളില്‍ സമാപിക്കും. തുടര്‍ന്നു റെഡ് റിബണ്‍ അണിയല്‍, പ്രതിജ്ഞ, മാജിക്ക് ഷോ, എന്നിവയുണ്ടാകും. കാസര്‍കോട് കലക്ടറേറ്റ്, ജില്ലയിലെ എആര്‍ടി സെന്റര്‍, ജ്യോതിസ് കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാറുകളും നടക്കും. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ മോഹനന്‍, എആര്‍ടി നോഡല്‍ ഓഫിസര്‍ ഡോ. ജനാര്‍ദ്ദന നായിക്ക്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ വിന്‍സെന്റ് ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day