|    Dec 4 Sun, 2016 1:11 am
FLASH NEWS

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; നാട് നിശ്ചലം

Published : 29th November 2016 | Posted By: SMR

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തിനും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് ഇടതുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. നാടും നഗരവും നിശ്ചലമായി. 20 ദിവസമായി തുടരുന്ന നോട്ട് പ്രതിസന്ധിക്കു പരിഹാരം കാണാത്തതിനു പുറമെ സംസ്ഥാനത്തെ ഗ്രാമങ്ങളെ പോലും പിടിച്ചുലയ്ക്കുന്ന വിധത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നോട്ട് സ്വീകരിക്കുന്നതു വിലക്കിയതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. അവശ്യ സര്‍വീസുകളായ പാല്‍, പത്രം, ആംബുലന്‍സ്, വിവാഹം തുടങ്ങിയവരെയും ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രാവിലെ മുതല്‍ നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിരുന്നില്ല. കെഎസ്ആര്‍ടിസി ചിലയിടങ്ങളില്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. സ്വകാര്യ ബസ്സുകളൊന്നും തന്നെ റോഡിലിറങ്ങിയില്ല. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. കടകളെല്ലാം അടഞ്ഞുകിടന്നു. വൈകീട്ടോടെ നഗരത്തിലും മാര്‍ക്കറ്റുകളിലും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചില്ല. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും പ്രകടനം നടത്തി. കണ്ണൂരില്‍ നടന്ന പ്രകടനത്തിനു പി ജയരാജന്‍, അഡ്വ. പി സന്തോഷ്‌കുമാര്‍, ഹമീദ് ഇരിണാവ്, വെള്ളോറ രാജന്‍, ബി ഹാഷിം നേതൃത്വം നല്‍കി.അതേസമയം, രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക അടിയന്തരാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂരിലും തലശ്ശേരിയിലും പ്രതിഷേധ പ്രകടനം നടത്തി.കണ്ണൂരില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ്, സെക്രട്ടറി സി എച്ച് ഫാറൂഖ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട്, ജില്ലാ കമ്മിറ്റിയംഗം എ ആസാദ് പ്രകടനത്തിന് നേതൃത്വം നല്‍കി. കാല്‍ടെക്‌സ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റിനു സമീപം അവസാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ സംസാരിച്ചു. തലശ്ശേരിയില്‍ എ സി ജലാലുദ്ദീന്‍, അബ്്ദുല്‍ അസീസ് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day