|    Dec 3 Sat, 2016 12:19 pm
FLASH NEWS

ജില്ലയില്‍ ഹരിതകേരള മിഷന്‍ ഡിസംബര്‍ 8ന് തുടങ്ങും

Published : 30th November 2016 | Posted By: SMR

മലപ്പുറം: നവകേരള മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരള മിഷന്‍ പദ്ധതികള്‍ ജില്ലയില്‍ ഡിസംബര്‍ എട്ടിന് തുടങ്ങുമെന്ന് മന്ത്രി കെ ടി ജലീല്‍. ഇതിന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ജില്ലയെ സമ്പൂര്‍ണ മഴക്കുഴി ജില്ലയായി പ്രഖ്യാപിക്കും. ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന മഴക്കുഴി നിര്‍മാണത്തിന്റെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. കുടുംബശ്രീ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 1,100 ഏക്കറില്‍ ജൈവപച്ചക്കറി തുടങ്ങുന്നതിന്റെ പദ്ധതിക്ക് അന്നേ ദിവസം തുടക്കം കുറിക്കും. ഹരിതകേരള മിഷന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് കോട്ടക്കുന്നില്‍ ഷോട്ട്ഫിലിം മല്‍സരം നടത്തും. ഗ്രീന്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന പരിപാടി എട്ടിന് വൈകീട്ട് കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ നടക്കും. ഡിസംബര്‍ എട്ടിന് 1,778 വാര്‍ഡുകളില്‍ കിണര്‍ റീചാര്‍ജിങ്, ചെറിയ തടയണകളുടെ നിര്‍മാണം, 11 ബണ്ടുകളുടെ നിര്‍മാണം എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 331 കുളങ്ങളുടെ നവീകരണവും 49 ചെറുകിട ജലസേചന പദ്ധതികളുടെ ഭാഗമായുള്ള കനാലുകളുടെ നവീകരണം എന്നിവയും പ്രസ്തുത ദിവസം തുടക്കം കുറിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ ഡിസംബര്‍ എട്ട് സേവന ദിനമായി ആചരിക്കും. ഹരിത കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക പ്രതിജ്ഞ ചൊല്ലും.  ഹരിതകേരള മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനും മേല്‍നോട്ടത്തിനുമായി ജില്ലാ കലക്ടര്‍ കോ-ഓഡിനേറ്ററായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷിന്‍, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം പി സയ്യിദ് അലി, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day