|    Dec 10 Sat, 2016 8:11 pm

ജില്ലയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു

Published : 15th November 2016 | Posted By: SMR

തൃശൂര്‍: ശിശുദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ നടന്നു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശിശുദിനറാലിയുടെ ഫഌഗ് ഓഫ് സിഎംഎസ്ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ കൃഷി വകുപ്പു മന്ത്രി വിഎം സുനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ സന്നിഹിതനായി. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അജിതാ ജയരാജന്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത അരിമ്പൂര്‍ ജിയുപിഎസിലെ വിസ്മയയെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ കുട്ടികളുടെ സ്പീക്കറായ തൃശൂര്‍ വിജിഎല്‍പിഎസിലെ ശിവധ ഗോവിന്ദിനെയും ബൊക്കെ നല്‍കി സ്വീകരിച്ചു.  സമാപന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ അധ്യക്ത വഹിച്ചു. സബ് കലക്ടര്‍ ഹരിത വി കുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുമതി സംസാരിച്ചു. ആറായിരത്തോളം കുട്ടികള്‍ റാലിയില്‍ അണിനിരന്നു. ജില്ലാ ഭരണകൂടം, ശിശുക്ഷേമസമിതി, വിദ്യാഭ്യാസ വകുപ്പ്, തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഉപജില്ലകളുടെയും ക്ലബ്ബുകളുടെയും സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലും ശിശുദിന പരിപാടികള്‍ നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക