|    Dec 11 Sun, 2016 12:01 am

ജില്ലയില്‍ ശമ്പളം, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായി

Published : 2nd December 2016 | Posted By: SMR

കൊല്ലം: നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ശമ്പള ദിനത്തില്‍ ജില്ലയിലും പ്രതിസന്ധി. ട്രഷറികളിലും ബാങ്കുകളിലും തിരക്കനുഭവപ്പെട്ടു.എന്നാല്‍ ജില്ലയിലെ ട്രഷറികളില്‍ ആവശ്യത്തിന് പണമെത്താത്തതും പ്രതിസന്ധിയായി. പല ട്രഷറികളിലും ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് എത്തിയത്. പണമെത്തിയ ട്രഷറികളിലും പണ വിതരണം സുഗമമായി നടന്നു. ജില്ലയിലെ ട്രഷറികള്‍ 9.2 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 7.5 കോടി. ചാത്തന്നൂര്‍ സബ്ട്രഷറികളില്‍ പണമെത്തിയില്ല. ഇതു മൂലം പെന്‍ഷന്‍ വാങ്ങാനെത്തിയവരടക്കം കാത്തു നിന്ന് ബുദ്ധിമുട്ടി. പരവൂര്‍ സബ് ട്രഷറിയില്‍ വൈകീട്ട് ആറിനാണ് 20 ലക്ഷം രൂപ എത്തിച്ചത്. 60 ലക്ഷം രൂപയാണ് പരവൂര്‍ ട്രഷറി ആവശ്യപ്പെട്ടത്. പെന്‍ഷന്‍ കാത്തിരുന്ന നിരവധി പേരാണ് ഇവിടെ ബുദ്ധിമുട്ടിയത്. കരുനാഗപ്പള്ളി സബ് ട്രഷറിയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ആവശ്യപ്പെട്ട ഒരു കോടി രൂപ എത്തിച്ചത്. 9,20,81,546 രൂപയാണ് ജില്ലാ ട്രഷറിയിലേയ്ക്കും മറ്റ് സബ് ട്രഷറികളിലേയ്ക്കും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, 7,58,81,546 കോടി രൂപയാണ് ലഭിച്ചത്.  ചവറ സബ് ട്രഷറിയില്‍ 90 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 68 ലക്ഷമാണ്. പണം ലഭിക്കാതിരുന്ന ചാത്തന്നൂര്‍ സബ്ട്രഷറി 80 ലക്ഷമാണ് ആവശ്യപ്പെട്ടിരുന്നത്. ചാത്തന്നൂര്‍ സബ്ട്രഷറിയ്ക്ക് എസ്ബിഐയും പരവൂരിന് എസ്ബിടിയുമാണ് പണം നല്‍കേണ്ടിയിരുന്നത്. എസ്ബിഐ, എസ്ബിടി, കാനറാ ബാങ്ക് എന്നിവയില്‍ നിന്നാണ് ജില്ലാ ട്രഷറിയില്‍ പണമെത്തുന്നത്. തിരക്ക് പ്രമാണിച്ച് ജില്ലാ ട്രഷറിയില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. സാധാരണയുള്ള ഏഴു കൗണ്ടറുകള്‍ക്ക് പുറമേ അഞ്ചെണ്ണം കൂടി തുറന്നു. വിതരണം ചെയ്ത നോട്ടില്‍ എണ്‍പത് ശതമാനവും രണ്ടായിരം രൂപയുടേതാണ്.  നൂറു രൂപയുടെ നോട്ടുകളാണ് ബാക്കി വിതരണം ചെയ്തത്. ട്രഷറികളില്‍ എത്തിയ കൂടുതല്‍ പേരും— 24,000 രൂപയാണ് പിന്‍വലിച്ചത്. 2000ത്തോളം പെന്‍ഷന്‍കാരാണ് ജില്ലാ ട്രഷറിയിലും പെന്‍ഷന്‍ പെയ്‌മെന്റ് സബ്ട്രഷറിയിലുമായി എത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക