|    Dec 11 Sun, 2016 5:22 pm
FLASH NEWS

ജില്ലയില്‍ വ്യാപാരികളുടെ സമാന്തര സംഘടന

Published : 22nd November 2016 | Posted By: SMR

മഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് ജില്ലയില്‍ മറ്റൊരു സംഘടന നിലവില്‍ വന്നു. വ്യാപാരി വ്യവസായി ഏകോപനസമിതിയെന്ന പേരില്‍ തന്നെയാണു പുതിയ സംഘടനാ രൂപീകരണവും. ഔദ്യോഗിക സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ഇകെ ചെറിയെ പ്രസിഡന്റായും ജന. സെക്രട്ടറിയായി മുഹമ്മദ് കുട്ടി റാബിയ എന്നിവരടങ്ങുന്ന ജില്ലാ കൗണ്‍സിലാണ്  തിരഞ്ഞെടുത്തത്. നിലവിലെ സംഘടനയില്‍ ഏകപക്ഷീയ തീരുമാനമാണെന്നും കേരള റീടെയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പുതിയ സംഘടനയില്‍ ലയിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. പുതിയ നോട്ടുകളുടെ ലഭ്യത ഉണ്ടാവും വരെ പഴക്കട, ഹോട്ടല്‍, മല്‍സ്യ മാംസ മാര്‍ക്കറ്റുകളേയും പഴയ നോട്ടുകള്‍ എടുക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡന്റ് കെ ഹസ്സന്‍കോയ ഉദ്ഘാടനം ചെയ്തു. ലൗലി ഹംസഹാജി, സംസ്ഥാന ഭാരവാഹികളായ ടി എഫ് സെബാസ്റ്റ്യന്‍, വി സുനില്‍കുമാര്‍, പ്രമോദ്, മരക്കാര്‍ ഹാജി സംസാരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ ഹസ്സന്‍കോയ, ജില്ലാ പ്രസിഡന്റ് ഇകെ ചെറി, സെക്രട്ടറി മുഹമ്മദ് കുട്ടി റാബിയ പങ്കെടുത്തു.ജില്ലാ വൈ. പ്രസിഡന്റുമാരായി മരക്കാര്‍ എടക്കര, എന്‍ടി മുജീബ്‌റഹ്മാന്‍, സെക്രട്ടറിമാരായി ബഷീര്‍ വേങ്ങര, സലാം വളാഞ്ചേരി, പ്രമോദ് തിരൂര്‍, ഖമറുദ്ദീന്‍ വെളിയംങ്കോട്, ഖജാഞ്ചിയായി അക്ബര്‍ഷാ പാണ്ടിക്കാട് എന്നിവരെയും  തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക