|    Dec 7 Wed, 2016 6:00 pm
FLASH NEWS

ജില്ലയില്‍ പോലിസ് പരിശോധന നടത്തി; 1979 കേസുകളെടുത്തു

Published : 9th November 2016 | Posted By: SMR

കോട്ടയം: ജില്ലാ പോലിസ് മേധാവി രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ ഇന്നലെ പരിശോധന നടത്തി.  1979 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തുമദ്യപിച്ച് വാഹനം ഓടിച്ച 54 പേര്‍ക്കെതിരെയും അശ്രദ്ധമായി വാഹനം ഓടിച്ച 155 പേര്‍ക്കെതിരേയും അമിത വേഗതയില്‍ വാഹനം ഓടിച്ച് 156 പേര്‍ക്കതിരേയും അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്ത 242 പേര്‍ക്കതിരേയും കേസെടത്തു. ലേഡീസ് സീറ്റില്‍ യാത്ര ചെയ്ത് 26 പേര്‍ക്കെതിരേയും പൊതുസ്ഥലത്ത് പുക വലിച്ചതിന് 91 പേര്‍ക്കെതിരേയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ 252 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശരിയായ രീതിയില്‍ ലൈറ്റ് ഉപയോഗിക്കാത്തതിന് 57 പേര്‍ക്കെതിരേയും ഹെല്‍മറ്റ് ധരിക്കാത്ത 795 പേര്‍ക്കെതിരേയും മറ്റ് 472 പെറ്റി കേസുകള്‍ ഉള്‍പ്പെടെ 1979 പെറ്റികേസുകളാണ് ഇന്നലെ എടുത്തത്. കൂടാതെ 103 ഹോട്ടലുകള്‍/ലോഡ്ജുകള്‍ പരിശോധിക്കുകയും ഒമ്പത് റെയില്‍വേ സ്റ്റേഷനുകള്‍, 57 ബസ് സ്റ്റാന്‍ഡുകള്‍, 60 സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ 3902  വാഹനങ്ങള്‍ പരിശോധിക്കുകയും 32 സ്‌ഫോടക വസ്തു പരിശോധനയും നടത്തിയതായി പോലിസ് മേധാവി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day