|    Dec 8 Thu, 2016 11:28 am

ജില്ലയില്‍ പുതുതായി 78 പോളിങ് ബൂത്തുകള്‍

Published : 28th October 2016 | Posted By: SMR

കോട്ടയം: നിയമസഭ-ലോകസഭ തിരഞ്ഞെടുപ്പുകള്‍ക്കായി ജില്ലയില്‍ പുതിയതായി 78 പോളിങ് സ്‌റ്റേഷനുകള്‍ കൂടി തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു. നിലവില്‍ 1411 ബൂത്തുകളാണ് ജില്ലയിലുള്ളത്. വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ചാണ് 1400 വോട്ടര്‍മാരില്‍ അധികമുള്ള ബൂത്തുകള്‍ വിഭജിച്ച് പുതിയ ബൂത്തുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പാലാ -1, കടുത്തുരുത്തി-2, വൈക്കം-6, ഏറ്റുമാനൂര്‍-7, കോട്ടയം-9, പുതുപ്പള്ളി-12, ചങ്ങനാശ്ശേരി-30, കാഞ്ഞിരപ്പള്ളി-4, പൂഞ്ഞാര്‍-7 എന്നിങ്ങനെയാണ് പുതിയ ബൂത്തുകളുട എണ്ണം. ഈ ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ നിയമിക്കുന്ന പ്രവര്‍ത്തനങ്ങളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. അതതു പ്രദേശത്തെ താമസക്കാരായ സര്‍ക്കാര്‍/പൊതുമേഖല/ അങ്കണവാടി/പോസ്റ്റുമാന്‍/റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെയാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി നിയമിക്കുന്നത്. ഇവര്‍ക്ക് 6000 രൂപ വാര്‍ഷിക വേതനവും ഓണ്‍ലൈന്‍ ഫോമുകള്‍ പരിശോധിക്കുന്നതിന് നാലു രൂപ വീതവും നല്‍കും. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ബൂത്ത് ലെവല്‍ ഓഫിസറായി ജോലി ചെയ്യാന്‍ താല്‍പ്പര്യമുളളവര്‍ അതത് തഹസില്‍ദാര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day