|    Dec 11 Sun, 2016 5:24 pm
FLASH NEWS

ജില്ലയില്‍ പിഎവൈ ഭവന നിര്‍മാണം പാതിവഴിയില്‍

Published : 16th November 2016 | Posted By: SMR

പത്തനംതിട്ട: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ജില്ലയില്‍ 1808 വീടുകളുടെ നിര്‍മാണം പാതിവഴിയിലാണെന്ന് ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ഇതില്‍ 1236 വീടുകള്‍ പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെയും 527 വീടുകള്‍ സമുഹത്തിലെ നിര്‍ധന കുടുംബങ്ങളുടേതുമാണ്. വീടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 12.36 കോടി രൂപ ഇനിയും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനുമുണ്ടെന്ന് ദലിത് കോണ്‍ഗ്രസ് പറയുന്നു. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോഡി തലകുനിക്കുകയല്ല, മറിച്ച് ദലിതുകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ബിഡിസി ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ചേര്‍ന്ന യോഗം ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എന്‍ അച്യുതന്‍ അധ്യക്ഷത വഹിച്ചു. കെ പ്രതാപന്‍, എ സുരേഷ്‌കുമാര്‍, ബിഡിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അടൂര്‍ മോഹന്‍ദാസ്, കെ ഉദയഭാനു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക