|    Dec 4 Sun, 2016 5:22 am
FLASH NEWS

ജില്ലയില്‍ എസ്എഫ്‌ഐയ്ക്ക് തിളക്കമാര്‍ന്ന വിജയം

Published : 21st October 2016 | Posted By: SMR

പാലക്കാട്:  കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജില്ലയിലെ കോളജുകളിലേക്ക് നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് തിളക്കമാര്‍ന്ന വിജയം. ആകെയുളള 31 കോളജുകളില്‍ 26 എണ്ണത്തിന്റെ ഭരണം നേടിയാണ് എസ്എഫ്‌ഐ മികച്ച വിജയം നേടിയത്. നാലുകോളജുകള്‍ എംഎസ്എഫ് നേടിയപ്പോള്‍ കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി കോളജില്‍ എബിവിപി വിജയംനേടി. കെഎസ്‌യുവിന് ഇത്തവണ ഒരു കോളജും ലഭിച്ചില്ല. 31 കോളജുകളില്‍ ചിറ്റൂര്‍ ഗവ. കോളജ്, ശ്രീകൃഷ്ണപുരം വിടിബി കോളജ് എന്നിവടങ്ങളില്‍ നേരത്തെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന പാലക്കാട് നഗരത്തിലെ വിക്ടോറിയ കോളജില്‍ എല്ലാ സീറ്റുകളും എസ്എഫ്‌ഐ കരസ്ഥമാക്കി. മണ്ണാര്‍ക്കാട്: എംഇഎസ് കോളജില്‍ എംഎസ്എഫ് വെന്നിക്കൊടി പാറിച്ചു. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനെതിരെ പോലിസ് കേസെടുത്തു. ആഹ്ലാദപ്രകടനത്തിനിടെ മണ്ണാര്‍ക്കാട് നഗരത്തില്‍ രണ്ടുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചതിനാണ് ഇത്. കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. കൂടാതെ പ്രകടനത്തിനിടെ ബൈക്കില്‍ അഭ്യാസം കാണിച്ച മൂന്നുപേര്‍ക്കെതിരെയും മണ്ണാര്‍ക്കാട് പോലിസ് കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ കോളജുകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ അതാത് സ്ഥലങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day