|    Dec 5 Mon, 2016 7:50 am

ജില്ലയില്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വച്ചവര്‍ പിന്‍വാങ്ങുന്നു

Published : 4th November 2016 | Posted By: SMR

പാലക്കാട: ജില്ലയില്‍ അനര്‍ഹമായി റേഷന്‍കാര്‍ഡ് കൈവശം വച്ചവര്‍ പിന്‍വാങ്ങുന്നതിന് അപേക്ഷ നല്‍കിത്തുടങ്ങി. മുന്‍ഗണനാ പട്ടികയില്‍ തുടരുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പിനെത്തുടര്‍ന്നാണ് പലരും അനര്‍ഹമായി ലഭിച്ച റേഷന്‍ കാര്‍ഡ് വേണ്ടെന്ന്് കാണിച്ച്്  അപേക്ഷ നല്‍കാന്‍ തുടങ്ങിയത്്്.ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ റേഷന്‍കാര്‍ഡുടമകളും ഈ മാസം 5 ന് മുമ്പായി താലൂക്ക് സപ്ലൈ ഓഫിസില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നല്‍കേണ്ടതാണ്. റേഷന്‍കാര്‍ഡ്  ഉടമയ്‌ക്കോ അതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കോ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ജോലി/ പെന്‍ഷന്‍ (പട്ടികവര്‍ഗക്കാരായ ക്ലാസ് നാല് വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്). ബാങ്ക് ജോലി, അധ്യാപകര്‍, സൈനികര്‍, നാലുചക്രവാഹനം സ്വന്തമായുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ചേര്‍ന്ന് ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍, മാസവരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍, മുതലായവര്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹരല്ല. ഈ വിഭാഗക്കാര്‍ ഉടന്‍ തന്നെ കരട് മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വയം  മാറുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. ഓരോരുത്തരുടെയും  പൂര്‍ണ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ അര്‍ഹരല്ലാത്തവര്‍ സ്വയം ഒഴിവാകാതെ അവരുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുമ്പോഴോ അന്വേഷണത്തിലോ പിന്നീട് കണ്ടുപിടിക്കപ്പെട്ടാല്‍ അവശ്യ വസ്തു സംരക്ഷണ നിയമം (68) പ്രകാരം ഒരു വര്‍ഷം വരെയുള്ള തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day