|    Dec 7 Wed, 2016 9:50 pm
FLASH NEWS

ജില്ലയില്‍ അനധികൃത പാറ, മണ്ണ്് ഖനനം തടയാന്‍ നിര്‍ദേശം

Published : 25th October 2016 | Posted By: SMR

പത്തനംതിട്ട: പച്ചമണ്ണ്, പാറ എന്നിവയുടെ അനധികൃത ഖനനവും കടത്തിക്കൊണ്ടുപോവുന്നതും തടയാന്‍ ജില്ലാ കലക്ടര്‍ മൈനിങ് ആന്റ് ജിയോളജി വിഭാഗത്തിന് നിര്‍ദേശം നല്‍കി. മണ്ണ്, പാറ എന്നിവ ഖനനം ചെയ്യാനും നീക്കാനുമുള്ള അനുമതി ഉത്തരവിന്റെ പകര്‍പ്പ് ആര്‍ഡിഒ, തഹസില്‍ദാര്‍, ബന്ധപ്പെട്ട പോലിസ് ഓഫിസര്‍ എന്നിവര്‍ക്ക് നല്‍കണം. അനുമതി നല്‍കിയതില്‍ കൂടുതല്‍ ഖനനം ചെയ്താല്‍ പിഴ ഈടാക്കുകയും തുടര്‍ന്ന് അനുമതി നല്‍കാതിരിക്കുകയും വേണം. ഖനനാനുമതിക്ക് വില്ലേജ് ഓഫിസറുടെ കൈവശ സര്‍ട്ടിഫിക്കറ്റ്, മണ്ണ് നീക്കം ചെയ്യുന്നതിന്റെ അളവ് എന്നിവ പരിശോധിക്കണം. മണ്ണ് ഖനനം ചെയ്യുമ്പോള്‍ പാറ കണ്ടാല്‍ അത് പൊട്ടിക്കാന്‍ പ്രത്യേക അനുമതി വേണം.  വാഹനങ്ങളില്‍ മണ്ണ് കയറ്റിക്കൊണ്ടുപോവാന്‍ അനുമതി നല്‍കുമ്പോള്‍ അനുമതി പത്രത്തില്‍ മണ്ണ് നിക്ഷേപിക്കുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പരും വില്ലേജിലെ പേരും രേഖപ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day