|    Dec 5 Mon, 2016 8:00 pm
FLASH NEWS

ജില്ലയിലെ വിദ്യാലയങ്ങള്‍ ഹൈടെക് ആവുന്നു

Published : 22nd November 2016 | Posted By: SMR

കോഴിക്കോട്: വിദ്യഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിപ്രകാരം ഐസിടി ഉപകരണങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആരംഭിച്ചു. പൊതുവിദ്യഭ്യാസ മേഖലയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പാക്കും. ഇതിന്റെ മുന്നോടിയായി സ്‌കൂളുകളിലെ നിലവിലുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ഐടി സ്‌കൂളിന്റെ നേതൃത്വത്തില്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വിവരശേഖരണത്തിനുള്ള പരിശീലനം നവംബര്‍ 22ന് നല്‍കും. ഹൈസ്‌കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം രാവിലെ 10 മണിക്കും ഹയര്‍സെക്കന്ററി ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഉച്ചയ്ക്ക് രണ്ട് മണിക്കും ആണ്. പരിശീലനം കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ ജിവിഎച്ച്എസ്എസ്. പയ്യോളിയില്‍ വച്ചും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ജിവിഎച്ച്എസ്എസ്. താമരശ്ശേരിയില്‍വച്ചും നടക്കും. മുഴുവന്‍ ഐടി കോര്‍ഡിനേറ്റര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാബു വി.കെ. അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day